Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ ലീഗില്‍ മാഞ്ചസ്റ്റര്‍-അയാക്‌സ് ഫൈനലിന് സാധ്യത, ആദ്യ പാദ സെമിയില്‍ സെല്‍റ്റയും ലിയോണും വീണു

മാഡ്രിഡ്: യൂറോപ ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോക്കെതിരെ എവേ മാച്ചില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്ററിന്റെ ജയം. ഇംഗ്ലീഷ് യുവ സ്‌ട്രൈക്കര്‍ മാര്‍കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്. ആന്‍ഡെര്‍ലെറ്റിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിലും റാഷ്‌ഫോഡായിരുന്നു വിജയഗോള്‍ നേടിയത്.

പവര്‍ഫുള്‍ ഈ ഫ്രീകിക്ക്...

പവര്‍ഫുള്‍ ഈ ഫ്രീകിക്ക്...

സ്ലാറ്റന്‍ ഇബ്രാഹിമോവിച് പരുക്കേറ്റ് സീസണില്‍ നിന്ന് തന്നെ പുറത്തായപ്പോള്‍ മാഞ്ചസ്റ്ററിന്റെ രക്ഷകനായി റാഷ്‌ഫോഡ് എത്തി. സെല്‍റ്റ വിഗോക്കെതിരെ അറുപത്തേഴാം മിനുട്ടില്‍ നേടിയ ഫ്രീകിക്ക് ഗോളാണ് റാഷ്‌ഫോഡിന്റെ മൂല്യം വര്‍ധിപ്പിച്ചത്. ശക്തവും കൃത്യതയും മഴവില്ലുമായ ഫ്രീകിക്ക് സ്പാനിഷ് ക്ലബ്ബിന്റെ വല തുളച്ചു കയറി.

മാന്‍ ഓഫ് ദ മാച്ച്...

മാന്‍ ഓഫ് ദ മാച്ച്...

സെല്‍റ്റ വിഗോ ഗോള്‍കീപ്പര്‍ അല്‍വാരസിന്റെ മിടുക്കിന് മുന്നില്‍ മാഞ്ചസ്റ്റര്‍ വലഞ്ഞു. ആദ്യ പകുതിയില്‍ മൂന്ന് ഗോളെന്നുറച്ച അവസരങ്ങളാണ് അല്‍വാരസ് തട്ടിമാറ്റിയത്.

യൂറോപ ലീഗയില്‍ അപരാജിതര്‍..

യൂറോപ ലീഗയില്‍ അപരാജിതര്‍..

മൗറിഞ്ഞോയുടെ ടീം യൂറോപ ലീഗയില്‍ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും അജയ്യരാണ്. ഏഴ് ജയവും രണ്ട് സമനിലയും. ഓള്‍ഡ് ട്രഫോര്‍ഡിലെ രണ്ടാം പാദ സെമിയും ജയിക്കുമെന്ന് മൗറിഞ്ഞോ ഉറച്ച് വിശ്വസിക്കുന്നു.

 സെല്‍റ്റ കളി മറന്നു..

സെല്‍റ്റ കളി മറന്നു..

സ്പാനിഷ് ലാ ലിഗയില്‍ പതിനൊന്നാം സ്ഥാനത്തുള്ള സെല്‍റ്റയുടെ ആദ്യ യൂറോപ്യന്‍ ഫൈനലായിരുന്നു ഇത്. ഹോം ഗ്രൗണ്ടിലെ ആദ്യ പാദം ജയിച്ചിരുന്നെങ്കില്‍ സെല്‍റ്റക്ക് ഫൈനല്‍ എളുപ്പമാക്കാമായിരുന്നു. രണ്ടാം പാദം യുനൈറ്റഡിന്റെ തട്ടകത്തിലാണ്. ആറ് വര്‍ഷത്തിനിടെ യൂറോപ്പില്‍ ആദ്യമായി സെമി കളിക്കുന്ന മാഞ്ചസ്റ്ററില്‍നിന്ന് രണ്ടാം ലെഗില്‍ കടുത്ത വെല്ലുവിളി തന്നെ പ്രതീക്ഷിക്കാം.

ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്..

ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്..

പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനം സ്വന്തമാക്കുവാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാടുകയാണ്. അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുമോ എന്നതിന് ഒരുറപ്പുമില്ല. അതേ സമയം യൂറോപ ലീഗ് ചാമ്പ്യന്‍മാരായാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നേരിട്ട് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും. മൗറിഞ്ഞോയുടെ ലക്ഷ്യം തന്നെ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് നേടിയെടുക്കുകയാണ്.

അയാക്‌സ് 4-1 ലിയോണ്‍

അയാക്‌സ് 4-1 ലിയോണ്‍

ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അയാക്‌സ് ആദ്യ പാദ സെമിയില്‍ മേല്‍ക്കൈ നേടിയത്. ഇതോടെ, ഫൈനല്‍ ഉറപ്പിച്ച മട്ടാണ് ഡച്ച് ക്ലബ്ബ്.

21 വര്‍ഷത്തെ കാത്തിരിപ്പ്...

21 വര്‍ഷത്തെ കാത്തിരിപ്പ്...

21 വര്‍ഷത്തിന് ശേഷം അയാക്‌സ് യൂറോപ്യന്‍ ഫൈനല്‍ കളിക്കാനുള്ള സാധ്യതയില്‍ നില്‍ക്കുന്നു. 1996 ല്‍ യൂറോപ്യന്‍ കപ്പ് ഫൈനലായിരുന്നു അയാക്‌സിന്റെ അവസാനത്തേത്. അന്ന് യുവെന്റസിനോട് പരാജയപ്പെടുകയായിരുന്നു.

ചെല്‍സി താരം അയാക്‌സിന്റെ നട്ടെല്ല്..

ചെല്‍സി താരം അയാക്‌സിന്റെ നട്ടെല്ല്..

ചെല്‍സി ലോണില്‍ നല്‍കിയ ബെര്‍ട്രന്‍ഡ് ട്രോറെയുടെ ഇരട്ട ഗോളുകളാണ് അയാക്‌സിന് വലിയ ജയമൊരുക്കിയത്. 25,71 മിനുട്ടുകളിലായിരുന്നു ഈ ഗോളുകള്‍. ഡോല്‍ബെര്‍ഗ്, യൂനെസ് എന്നിവരും സ്‌കോര്‍ ചെയ്തു. വല്‍ബ്യൂനയാണ് ലിയോണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഫൈനല്‍ സ്റ്റോക്ക് ഹോമില്‍...

ഫൈനല്‍ സ്റ്റോക്ക് ഹോമില്‍...

മെയ് 24ന് യൂറോപ ലീഗ് ഫൈനല്‍. വേദിയ സ്റ്റോക്ക്‌ഹോം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - അയാക്‌സ് ഫൈനലിനാണ് സാധ്യത.

 ഗോള്‍ നില...

ഗോള്‍ നില...

സെല്‍റ്റ വിഗോ 0-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

അയാക്‌സ് 4-1 ലിയോണ്‍

Story first published: Friday, May 5, 2017, 11:13 [IST]
Other articles published on May 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+