Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുനൈറ്റഡിന് ലെയ്സെസ്റ്ററിനെതിരെ തകര്‍പ്പന്‍ ജയം (4-1)

ലണ്ടന്‍: ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയെ കൂടാതെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ചാംപ്യന്മാരായ ലെയ്‌സെസ്റ്ററിനെതിരേ 4-1ന് മിന്നുന്ന ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യമത്സരങ്ങളില്‍ തിരിച്ചടി നേരിട്ട സൂപ്പര്‍ കോച്ച് ജോസ് മൊറിഞ്ഞോയുടെ പുതിയ തന്ത്രം ലക്ഷ്യത്തിലെത്തുകയായിരുന്നു.

ആദ്യ ഗോള്‍ ഡിഫന്‍ഡര്‍ ക്രിസ് സ്‌മോളിങിന്റെ വകയായിരുന്നു. 22ാം മിനിറ്റിലായിരുന്നു യുനൈറ്റഡിന് ലീഡ് സമ്മാനിച്ച ഗോള്‍. ലെഫ്റ്റ് വിങില്‍ നിന്നുള്ള ക്രോസിനെ നെതര്‍ലാന്‍ഡ് താരം ശക്തമായ ഒരു ഷോട്ടിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പക്ഷേ, ഡാനി സിംപ്‌സന്റെ കോര്‍ണര്‍ വഴങ്ങാനുള്ള നീക്കം സ്‌മോളിങിന് അനുകൂലമായി. ജര്‍മന്‍ ഡിഫന്റര്‍ റോബര്‍ട്ട് ഹൂത്തിനെ മറികടന്ന് വെറും ആറടി അകലെ നിന്നായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഗോള്‍.

Premier League

37ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. വലതുവിങിലൂടെ പോഗ്ബയ്‌ക്കൊപ്പം മുന്നേറിയ യുവാന്‍ മാനുവല്‍ മാതാ ഗാര്‍ഷ്യ എന്ന സ്‌പെയിന്‍ താരത്തിന്റെ മിന്നുന്ന ഗോള്‍. ലെയ്‌സസ്റ്ററുടെ പ്രതിരോധത്തില്‍ വിള്ളല്‍ തീര്‍ത്ത ഫ്രാന്‍സ് മിഡ് ഫീല്‍ഡര്‍ക്കാണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും. മാതയുടെ പതിനഞ്ച് അടി അകലെ നിന്നുള്ള ഇടങ്കാലന്‍ ഷോട്ട്. സ്‌കോര്‍ 2-0.

മൂന്നു മിനിറ്റിനുള്ളില്‍ തന്നെ മൂന്നാം ഗോളും. മാര്‍കസ് റഷ്‌ഫോര്‍ഡാണ് ഗോള്‍ നേടിയത്. വഴിവെച്ചത് യുവാന്‍ മാതയും. കോര്‍ണറില്‍ നിന്നു കിട്ടിയ പന്ത് മതാ റഷ്‌ഫോര്‍ഡിന് മറിച്ചു നല്‍കുയായിരുന്നു. സ്‌കോര്‍ 3-0. നാലാം ഗോള്‍ പോള്‍ പോഗ്ബ നേടി. മത്സരത്തില്‍ മൂന്നാമത്തെ ഗോളാണ് കോര്‍ണറിലൂടെ വഴങ്ങുന്നത്. ഡാലി ബ്ലിന്‍ഡ് നല്‍കിയ പാസ്സില്‍ പോഗ്‌ബെ ഹെഡ്ഡറിലൂടെ വലകുലുക്കി. ലെയ്‌സസ്റ്ററിന്റെ ആശ്വാസ ഗോള്‍ 59ാം മിനിറ്റില്‍ ഡെമാരെ ഗ്രേയുടെ വകയായിരുന്നു.
ഈ വിജയത്തോടെ പോയിന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിനഞ്ച് പോയിന്റുള്ള സിറ്റിയാണ് ആദ്യ സ്ഥാനത്ത്. പതിമൂന്നു പോയിന്റുള്ള എവര്‍ട്ടനാണ് പന്ത്രണ്ട് പോയിന്റുള്ള യുനൈറ്റഡിനു മുന്നിലുള്ള ഏക ടീം.

Story first published: Saturday, September 24, 2016, 19:37 [IST]
Other articles published on Sep 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+