Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംഭവിക്കാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ, സൂപ്പര്‍ ഡെര്‍ബിക്കൊരുങ്ങി മാഞ്ചസ്റ്റര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സൂപ്പര്‍ ഡെര്‍ബിക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. മത്സരം ഇന്ന് രാത്രി ഒമ്പതരക്കാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് വണ്‍ ചാനലില്‍ തത്സമയം.

മാഞ്ചസ്റ്റര്‍ നഗരത്തിലെ രണ്ട് പ്രധാനികളുടെ പോരിന് വേദിയാകുന്നത് ഓള്‍ഡ് ട്രഫോര്‍ഡാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളിത്തട്ടാണിത്. ഹോംഗ്രൗണ്ട് ആനുകൂല്യം പ്രതീക്ഷിച്ചാണ് ലീഗില്‍ സിറ്റിക്ക് പിറകിലായി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങുന്നത്.

manchester

ഡെര്‍ബിയില്‍ യുനൈറ്റഡ് നിരയില്‍ ഏവരും ഉറ്റുനോക്കുന്നത് ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെയാണ്. എവര്‍ട്ടനില്‍ നിന്ന് സീസണില്‍ മാഞ്ചസ്റ്ററിലെത്തിയ താരം ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍, ഇടക്ക് ഫോം ഡിപ്പ് ആയി. മുന്‍ മാഞ്ചസ്റ്റര്‍ താരം ഓവന്‍ ഹാര്‍ഗ്രീവ്‌സ് പറയുന്നത് ലുകാകുവിന്റെ മത്സരമാകും ഇതെന്നാണ്.


പോയിന്റ് ടേബിളില്‍ പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 43 പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 35 പോയിന്റാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. ഇന്ന് സിറ്റി ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് അവരുടെ ലീഡ് 11 ആയി ഉയരും.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങള്‍

സതംപ്ടണ്‍ - ആഴ്‌സണല്‍

ലിവര്‍പൂള്‍ - എവര്‍ട്ടന്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - മാഞ്ചസ്റ്റര്‍ സിറ്റി

(സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1 ചാനലില്‍ തത്മസയം, വൈകീട്ട് 5.00, രാത്രി 7.00, രാത്രി 9.30 എന്നിങ്ങനെയ മത്സര സമയക്രമം)

Story first published: Sunday, December 10, 2017, 14:33 [IST]
Other articles published on Dec 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+