Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: തിരിച്ചടികള്‍ക്കു ബ്രേക്കിട്ട് സിറ്റി, യുനൈറ്റഡിന്റെ വിജയക്കുതിപ്പ് തുടരുന്നു...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്കു തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷമിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് സ്താംപ്റ്റനെ തകര്‍ത്തു വിജയവഴിയില്‍ തിരിച്ചെത്തി. എന്നാല്‍ പുതിയ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷെറിനു കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ യുനൈറ്റഡ് 4-1ന് ബോണ്‍മൗത്തിനെ തുരത്തുകയായിരുന്നു. സോള്‍ഷെര്‍ പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം യുനൈറ്റഡിന്റെ ഹാട്രിക് വിജയം കൂടിയാണിത്. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി 1-0നു ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍ലി 2-0നു വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി.

എവേ മല്‍സരത്തില്‍ ഡേവിഡ് സില്‍വ (10ാം മിനിറ്റ്), സെര്‍ജിയോ അഗ്വേറോ (45) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ജെയിംസ് വാര്‍ഡ് പ്രോസിന്റെ സെല്‍ഫ് ഗോളുമാണ് സിറ്റിക്കു മികച്ച ജയം സമ്മാനിച്ചത്. പിയറെ എമിലെ ഹോബ്യെര്‍ഗിന്റെ വകയായിരുന്നു സതാംപ്റ്റന്റെ ആശ്വാസഗോള്‍. ഈ ജയത്തോടെ സിറ്റി ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. തലപ്പത്തുള്ള ലിവര്‍പൂളിനേക്കാള്‍ ഏഴു പോയിന്റ് പിന്നിലാണ് സിറ്റി.

1

സോല്‍ഷെര്‍ കോച്ചായ ശേഷം അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവയ്ക്കുന്ന യുനൈറ്റഡ് സ്വന്തം മൈതാനത്തു ബോണ്‍മൗത്തിനെ വാരിക്കളയുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ഇരട്ടഗോളുകള്‍ നേടിയ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയാണ് റെഡ് ഡെവിള്‍സിന്റെ ഹീറോ. അഞ്ച്, 53 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മാര്‍ക്കസ് റഷ്‌ഫോര്‍ഡും പുതിയ കോച്ചിനു കീഴില്‍ ആദ്യമായി ഇറങ്ങിയ റൊമേലു ലുക്കാക്കുവുമാണ് മറ്റു സ്‌കോറര്‍മാര്‍. 79ാം മിനിറ്റില്‍ എറിക്ക് ബെയ്‌ലി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയത് മാത്രമാണ് കളിയില്‍ യുനൈറ്റഡിനു നേരിട്ട ഏക തിരിച്ചടി.

അതേസമയം, ക്രിസ്റ്റല്‍ പാലസിനെതിരേ മുന്‍ ചാംപ്യന്‍മാരായ ചെ്ല്‍സിയുടെ വിജയഗോള്‍ നേടിയത് എന്‍ഗോളോ കാന്റെയാണ്.

Story first published: Monday, December 31, 2018, 9:53 [IST]
Other articles published on Dec 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+