Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് തുടരെ പന്ത്രണ്ടാം ജയം! മാഞ്ചസ്റ്റര്‍ ക്ലബ്ബുുകള്‍ ഗോളടിച്ച് കൂട്ടി, ആഴ്‌സണലിന് നേരിയ ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിംഗ് ഡേ പോരാട്ടങ്ങളില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റിയില്ല. ഒന്നാം സ്ഥാനത്തുള്ള ചെല്‍സി തുടരെ പന്ത്രണ്ടാം ജയവുമായി ലീഗ് ടേബിളില്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍, വെസ്റ്റ്ഹാം, ബേണ്‍ലി ക്ലബ്ബുകളും ജയം കണ്ടു.

ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൗണ്‍മൗത്തിനെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് സണ്ടര്‍ലാന്‍ഡിനെ മുട്ടുകുത്തിച്ചു. ആഴ്‌സണല്‍ ഏക ഗോളിന് വെസ്റ്റ്‌ബ്രോമിനെതിരെ മുഖം രക്ഷിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ഹോം മാച്ചില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടന് മുന്നില്‍ തകര്‍ന്നു. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ കീഴടക്കിയപ്പോള്‍ വെസ്റ്റ്ഹാം എവേ മാച്ചില്‍ 4-1ന് സ്വാന്‍സിയെ തകര്‍ത്തു. വാട്‌ഫോഡും ക്രിസ്റ്റല്‍പാലസും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു. ബണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിന് മിഡില്‍സ്ബറോയെ വീഴ്ത്തി.

chelsea

പതിനെട്ട് മത്സരങ്ങളില്‍ 46 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തും 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും. ആഴ്‌സണല്‍ ജയത്തോടെ 37 പോയിന്റുമായി മൂന്നാം സ്ഥാനത്തും 33 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്തും. തോല്‍വിയോടെ ലെസ്റ്റര്‍ സിറ്റി 17 പോയിന്റുമായി പതിനാറാം സ്ഥാനത്ത്.

മുപ്പത്തൊമ്പതാം മിനുട്ടില്‍ ബ്ലിന്‍ഡ് നേടിയ ഗോളിന് ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന മാഞ്ചസ്റ്റര്‍ രണ്ടാം പകുതിയില്‍ അവസാന പത്ത് മിനുട്ടില്‍ രണ്ട് ഗോളുകള്‍ കൂടി നേടി വിജയമാര്‍ജിന്‍ ഉയര്‍ത്തി. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ഇബ്രാഹിമോവിചും എണ്‍പത്താറാം മിനുട്ടില്‍ മഹിതരിയാനും സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമില്‍ സണ്ടര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ ബൊറിനി നേടി.

63 ശതമാനം ബോള്‍ പൊസിഷന്‍ സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ വിജയം അര്‍ഹിച്ചിരുന്നു. ഇബ്രാഹിമോവിചിന്റെ പാസില്‍ ഡച്ച് താരംഡാലെ ബ്ലിന്‍ഡ് സീസണിലെ തന്റെ ആദ്യ ഗോളാണ് നേടിയത്. പോള്‍ പോഗ്ബയുടെ പാസിലാണ് ഇബ്രാഹിമോവിചിന്റെ ഗോള്‍. പകരമിറങ്ങിയ ഹെന്റിക് മഹിതരിയാന്‍ ബാക് ഹീല്‍ കൊണ്ട് നേടിയ ഗോള്‍ അതിമനോഹരം.

ബൗണ്‍മൗത്തിനെതിരെ ചെല്‍സിക്കായി മുന്‍ ബാഴ്‌സ താരം പെഡ്രോ ഇരട്ട ഗോളുകള്‍ (24, 90+3) നേടി. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെല്‍ജിയം താരം ഹസാദാണ് മറ്റൊരു ഗോള്‍ നേടിയത്. വെസ്റ്റ്്‌ബ്രോംവിച് ആല്‍ബിയനെതിരെ ആഴ്‌സണലിന്റെ വിജയം വന്നത് എണ്‍പത്താറാം മിനുട്ടിലാണ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദാണ് രക്ഷകനായത്.

ഹള്‍ സിറ്റിക്കെതിരെ സിറ്റിയുടെ ഗോളുകള്‍ പിറന്നത് എഴുപത് മിനുട്ടിന് ശേഷമാണ്. എഴുപത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ യായ ടുറെയാണ് തുടങ്ങി വെച്ചത്. എഴുപത്തെട്ടാം മിനുട്ടില്‍ ഇഹിനാചോയും ഇഞ്ചുറി ടൈമില്‍ ഡേവീസും ലക്ഷ്യം കണ്ടു.

ഗോള്‍ നില

വാട്‌ഫോഡ് 1-1 ക്രിസ്റ്റല്‍പാലസ്

ആഴ്‌സണല്‍ 1-0 വെസ്റ്റ് ബ്രോം

ബണ്‍ലി 1-0 മിഡില്‍സ്ബറോ

ചെല്‍സി 3-0 ബൗണ്‍മൗത്

ലെസ്റ്റര്‍ 0-2 എവര്‍ട്ടന്‍

മ.യുനൈറ്റഡ് 3-1 സണ്ടര്‍ലന്‍ഡ്

സ്വാന്‍സി 1-4 വെസ്റ്റ്ഹാം

ഹള്‍ 0-3 മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Tuesday, December 27, 2016, 8:50 [IST]
Other articles published on Dec 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+