വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സിറ്റിക്ക് ഹാപ്പി ക്രിസ്മസ്... യുനൈറ്റഡും ചെല്‍സിയും ഹാപ്പിയല്ല, മിലാന്‍ വീണ്ടും തകര്‍ന്നു

By Manu

ലണ്ടന്‍: തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും അത്ര ഹാപ്പിയല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ 17ാം ജയത്തോടെ സിറ്റി കിരീടം ഏറക്കുറെ തങ്ങളുടെ വരുതിയിലാക്കിക്കഴിഞ്ഞു. എന്നാല്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

ഇറ്റാലിയന്‍ ലീഗില്‍ എസി മിലാനെ തോല്‍വി ഭൂതം വിടാതെ പിന്തുടരുകയാണ്. ജെന്നറോ ഗട്ടൂസോ പരിശീലകസ്ഥാനത്തെത്തിയ ശേഷം ഒരു മല്‍സരം പോലും ജയിക്കാന്‍ മുന്‍ചാംപ്യന്‍മാര്‍ക്കായിട്ടില്ല. ശനിയാഴ്ച രാത്രി നടന്ന കളിയിലും മിലാന്‍ തോല്‍വിയേറ്റുവാങ്ങി.

ഈ കപ്പ് സിറ്റിക്കുള്ളത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ കിരീടം തങ്ങള്‍ക്കു തന്നെയാണെന്ന് അടിവരയിട്ടാണ് സിറ്റി ജയിച്ചുകയറിയത്. ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന സിറ്റി രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിനേക്കാള്‍ 13 പോയിന്റ് മുന്നിലാണ്. ഇതാദ്യമായാണ് ലീഗ് ചരിത്രത്തില്‍ ഒരു ടീം ഇത്രയും വലിയ ലീഡുമായി ക്രിസ്മസ് ഇടവേളയ്ക്കു പിരിയുന്നത്.
ബോണ്‍മൗത്തിനെ 4-0ന് സിറ്റി തകര്‍ത്തുവിടുകയായിരുന്നു. ഇരട്ടഗോള്‍ നേടിയ സെര്‍ജിയോ അഗ്വേറോയാണ് സിറ്റിക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്.

Manchester City

ഇഞ്ചുറിടൈമില്‍ യുനൈറ്റഡിന് പിഴച്ചു

ലെസ്റ്റര്‍ സിറ്റിക്കെകിരേ 2-1ന്റെ ജയമുറപ്പിച്ച യുനൈറ്റഡ് ഇഞ്ചുറിടൈമിലാണ് അപ്രതീക്ഷിത സമനില വഴങ്ങി വിലപ്പെട്ട മൂന്നു പോയിന്റ് നഷ്ടപ്പെടുത്തിയത്. ജാമി വാര്‍ഡിയുടെ ഗോളില്‍ പിന്നിലായ യുനൈറ്റഡ് യുവാന്‍ മാറ്റയുടെ ഇരട്ടഗോളുകളില്‍ തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ യുനൈറ്റഡിനെ സ്തബ്ധരാക്കി ഹാരി മഗ്വിറെ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.
74ാം മിനിറ്റില്‍ ഡാനിയേല്‍ അമാര്‍ത്തി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തുപോയതിനെ തുടര്‍ന്നു പത്തു പേരുമായി ലെസ്റ്റര്‍ ചുരുങ്ങിയിട്ടും ഈ അവസരം മുതലെടുക്കാന്‍ യുനൈറ്റഡിനായില്ല.

അക്കൗണ്ട് തുറക്കാനാവാതെ ചെല്‍സി

എവര്‍ട്ടനുമായാണ് ചെല്‍സിക്കു ഗോള്‍രഹിത സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. കളിയിലൂടനീളം ആധിപത്യം പുലര്‍ത്തിയിട്ടും എവര്‍ട്ടന്റെ ശക്തമായ പ്രതിരോധം ഭേദിക്കാന്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബ്ലൂസിനായില്ല.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബ്രൈറ്റണ്‍ 1-0ന വാട്‌ഫോര്‍ഡിനെയും സ്‌റ്റോക്ക് സിറ്റി 3-1ന് വെസ്റ്റ്‌ബ്രോമിനെയയും ന്യൂകാസില്ഡ 3-2നു വെസ്റ്റ്ഹാമിനെയും ടോട്ടനം ഹോട്‌സ്പര്‍ 3-0ന് ബേണ്‍ലിയെയും തോല്‍പ്പിച്ചു.

Milan

യുവന്റസ്, നാപ്പോളി പോര് മുറുകുന്നു

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസും നാപ്പോളിയും തമ്മിലുള്ള കിരീടപ്പോര് മുറുകുന്നു. കഴിഞ്ഞ കളിയില്‍ ലീഗിലെ ഒന്നാംസ്ഥാനക്കാരായ നാപ്പോളി 3-2ന് സംഡോറിയയെയും യുവന്റസ് 1-0ന് കരുത്തരായ എഎസ് റോമയെയും തോല്‍പ്പിച്ചു. എന്നാല്‍ മിലാന്‍ ടീമുകള്‍ തോല്‍വിയേറ്റുവാങ്ങി. ഇന്റര്‍മിലാനെ സസ്സുവോലോ ഏകപക്ഷീയമായ ഒരു ഗോളിന് ഞെട്ടിച്ചപ്പോള്‍ എസി മിലാനെ അറ്റ്‌ലാന്റ 2-0ന് തകര്‍ക്കുകയായിരുന്നു.
45 പോയിന്റുമായി നാപ്പോളി ഒന്നാംസ്ഥാനത്തും 44 പോയിന്റോടെ യുവന്റസ് രണ്ടാമതും തുടരുകയാണ്.

Story first published: Sunday, December 24, 2017, 10:14 [IST]
Other articles published on Dec 24, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X