Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: നാടകാന്തം മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്‍; ലിവര്‍പൂള്‍ സ്വപ്‌നം പൊലിഞ്ഞു

.ലണ്ടന്‍: ഫോട്ടോ ഫിനിഷിലേക്ക് കടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന മത്സരത്തില്‍ ആധികാരിക ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളായി. പൊരുതിക്കളിച്ച ബ്രൈറ്റനെ 4-1 എന്ന മാര്‍ജിനിലാണ് സിറ്റി മറികടന്നത്. ഇതോടെ ലിവര്‍പൂള്‍ 29 വര്‍ഷമായി കാത്തിരിക്കുന്ന പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍പട്ടം ഒരിക്കല്‍ക്കൂടി കൈയ്യകലത്തില്‍ നഷ്ടപ്പെട്ടു. നിര്‍ണായക മത്സരത്തില്‍ വോള്‍വസിനെ(2-0) മറികടന്നെങ്കിലും കാര്യമുണ്ടായില്ല.

city

നാടകീയമായാണ് പ്രീമിയര്‍ ലീഗിലെ ഒടുവിലത്തെ മത്സരത്തിന് തുടക്കമായത്. ജയം അനിവാര്യമായി കളത്തിലിറങ്ങിയ സിറ്റിയെ ആദ്യം ഗോളടിച്ച് ഞെട്ടിച്ചത് ബ്രൈറ്റനാണ്. 27-ാം മിനിറ്റില്‍ മറെയുടെ ഗോളില്‍ ബ്രൈറ്റന്‍ ലീഡെടുത്തതോടെ സിറ്റി സമ്മര്‍ദ്ദത്തിലായി. മാനെയുടെ ഗോളില്‍ ലിവര്‍പൂളും ലീഡെടുത്തത് സിറ്റിയുടെ ക്യാമ്പില്‍ കടുത്ത ആശങ്കയാണ് വിതച്ചത്.

എന്നാല്‍, സെര്‍ജിയോ അഗ്യൂറോ 28-ാം മിനിറ്റിലും ലാപോര്‍ട്ടെ 38-ാം മിനിറ്റിലും ഗോള്‍ നേടിയതോടെ സിറ്റി ചാമ്പ്യന്‍ റേസില്‍ തിരികെയെത്തി. രണ്ടാം പകുതിയില്‍ റിയാസ് മെഹറിസ്(63), ഗുണ്ടോഗന്‍(72) എന്നിവരുടെ ഗോള്‍കൂടി വന്നതോടെ സിറ്റി കിരീടം ഉറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ ആറാമത്തെ പ്രീമിയര്‍ ലീഗ് കിരീടവുമാണ് സിറ്റി ഇതോടെ സ്വന്തമാക്കിയത്. ജയത്തോടെ സിറ്റിക്ക് 38 കളികളില്‍നിന്നും 98 പോയന്റും ലിവര്‍പൂളിന് 97 പോയന്റുമാണ് സീസണില്‍ ലഭിച്ചത്.

ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയത് ചെല്‍സിയാണ്. അവസാന മത്സരത്തില്‍ ലെസ്റ്ററിനെതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും തൊട്ടടുത്തുള്ള ടോട്ടനത്തിനും എവര്‍ട്ടനെതിരെ(2-2) സമനിലപിണഞ്ഞു. ചെല്‍സിക്ക് 72ഉം ടോട്ടനത്തിന് 71 പോയന്റുണ്ട്. രണ്ട് ടീമുകളും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. അതേസമയം അവസാന മത്സരത്തില്‍ ജയിച്ചിട്ടും ആഴ്‌സണലിന് അഞ്ചാസ്ഥാനമേ ലഭിച്ചിള്ളൂ. ബേണ്‍ലിക്കെതിരെ 3-1ന് ആയിരുന്നു ആഴ്‌സണലിന്റെ വിജയം. ആറാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അന്തിമ മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റു. കാര്‍ഡിഫ്, ഫുള്‍ഹാം, ഹണ്ടേഴ്‌സ്ഫീല്‍ഡ് എന്നീ ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു.

Story first published: Sunday, May 12, 2019, 23:04 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+