Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100 വര്‍ഷത്തെ ചരിത്രത്തിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി!! അപൂര്‍വ്വനേട്ടം...

ലണ്ടന്‍: ഗ്ലാമര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ ഈ സീസണില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഹോംഗ്രൗണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുതിപ്പാണ് സിറ്റി നടത്തിയിരിക്കുന്നത്. കറാബാവോ കപ്പിന്റെ ആദ്യപാദ സെമി ഫൈനലില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബ്രിസ്റ്റള്‍ സിറ്റിയെ തോല്‍പ്പിച്ചതോടെയാണിത്. വിവിധ ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചയായി 16 ഹോം മാച്ചുകളിലാണ് സിറ്റി ജയം കൊയ്തത്. 1920-21 സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പം അവര്‍ എത്തുകയും ചെയ്തു. നേരത്തേ ലീഗില്‍ തുടര്‍ച്ചയായി 18 മല്‍സരങ്ങള്‍ ജയിച്ച സിറ്റി ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.

1

കറാബാവോ കപ്പ് ആദ്യപാദ സെമിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് സിറ്റി രണ്ടു ഗോള്‍ മടക്കി മറ്റൊരു വിജയത്തിലേക്കു മാര്‍ച്ച് ചെയ്തത്. സിറ്റിയെ സ്തബ്ധരാക്കി ഒന്നാംപകുതിക്ക് തൊട്ടുമുമ്പ് ബോബി റീഡാണ് ബ്രിസ്റ്റളിനു ലീഡ് സമ്മാനിച്ചത്. രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിറ്റി കെവിന്‍ ഡിബ്രൂയ്ന്‍ (55), സെര്‍ജിയോ അഗ്വേറോ (90) എന്നിവരിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

2

സിറ്റിയെ അവരുടെ മൈതാനത്ത് വിറപ്പിക്കുന്ന പ്രകടനാണ് ബ്രിസ്റ്റള്‍ കാഴ്ചവച്ചത്. ഒന്നാംപകുതിയിലായിരുന്നു ബ്രിസ്റ്റളിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബ്രിസ്റ്റള്‍ അട്ടിമറിച്ചിരുന്നു.

Story first published: Wednesday, January 10, 2018, 10:05 [IST]
Other articles published on Jan 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+