Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ പെനാല്‍റ്റിയില്‍ വീഴ്ത്തി; മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പ് ചാമ്പ്യന്മാര്‍

ലണ്ടന്‍: പെനാല്‍റ്റിയിലേക്ക് നീണ്ട ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മികച്ച പോരാട്ടം കാഴ്ചവെച്ച ചെല്‍സിയെ 4-3 എന്ന നിലയിലാണ് പെനാല്‍റ്റിയില്‍ സിറ്റി മറികടന്നത്. ചെല്‍സിയുടെ ജോര്‍ജിഞ്ഞോ, ഡേവിഡ് ലൂയിസ് എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. സിറ്റിയുടെ സാനെയുടെ ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ തടുത്തെങ്കിലും വിജയം സ്വന്തമായില്ല.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രീമിയര്‍ ലീഗില്‍ 6 ഗോളുകള്‍ക്ക് തോറ്റതിനാല്‍ സിറ്റിക്കെതിരെ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ പരിശീലകന്‍ മൗറീസിയോ സാറി തയ്യാറായി. ഇരു ടീമുകള്‍ക്കും മത്സരത്തില്‍ വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മിന്നലാക്രമണവുമായി ചെല്‍സിയും പന്ത് നിയന്ത്രണത്തിലാക്കി സിറ്റിയും കളം നിറഞ്ഞു.

manchestercity

അതിനിടെ, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളിയെ മാറ്റാനുള്ള ചെല്‍സി പരിശീലകന്‍ സാറിയുടെ ശ്രമം വിവാദത്തിനിടയാക്കി. വില്ലി കാബല്ലെറോയെ പകരക്കാരനാക്കാനായിരുന്നു പരിശീലകന്റെ നിര്‍ദ്ദേശം. എന്നാല്‍ കെപ്പ അരിസബലാഗ മാറാന്‍ കൂട്ടാക്കിയില്ല. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ ജയിപ്പിച്ച ചരിത്രം കാബല്ലെറോയ്ക്കുണ്ട്. പരിശീലന്റെ നിര്‍ദ്ദേശം അവഗണിച്ച കെപ്പയ്‌ക്കെതിരെ നടപടിയുണ്ടായേക്കും. പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന ചെല്‍സി ദിവസങ്ങള്‍ക്കു മുന്‍പാണ് എഫ്എ കപ്പില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പുറത്തായത്. ലീഗ് കപ്പിലെ തോല്‍വി ടീമിന് കനത്ത തിരിച്ചടി കൂടിയായി.

Story first published: Monday, February 25, 2019, 10:26 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+