Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി, തലപ്പത്ത് തിരിച്ചെത്തി അത്‌ലറ്റികോ മാഡ്രിഡ്

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 3-1നാണ് പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ വിജയം സ്വന്തമാക്കിയത്. ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ 18ാം മിനുട്ടില്‍ സിറ്റി അക്കൗണ്ട് തുറന്നു. ഇല്‍കെ ഗുണ്ടോകനാണ് വലകുലുക്കിയത്. 21ാം മിനുട്ടില്‍ ഫില്‍ ഫോഡനും 34ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനുമാണ് സിറ്റിയുടെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ കാലും ഹഡ്‌സന്‍ ഒഡോയിയാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ചെല്‍സിക്ക് സാധിച്ചെങ്കിലും 9നെതിരേ 18 ഗോള്‍ശ്രമവുമായ ആക്രമണത്തില്‍ സിറ്റി തിളങ്ങി. 29 പോയിന്റുള്ള സിറ്റി അഞ്ചാം സ്ഥാനത്താണ്. 26 പോയിന്റുള്ള ചെല്‍സി എട്ടാം സ്ഥാനത്തും.

manchestercity

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈഡിനെ തോല്‍പ്പിച്ചു. 2-1ന് ലെസ്റ്ററിന്റെ ജയം. 55ാം മിനുട്ടില്‍ ജെയിംസ് വാഡിസനും 72ാം മിനുട്ടില്‍ യൗറി ടിലിമന്‍സും ലെസ്റ്ററിനായി വലകുലുക്കിയപ്പോള്‍ 82ാം മിനുട്ടില്‍ ആന്‍ഡി കരോലാണ് ന്യൂകാസിലിനായി വലകുലുക്കിയത്. 32 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണുള്ളത്.

ലാലിഗയില്‍ വിജയത്തോടെ അത്‌ലറ്റികോ മാഡ്രിഡ് വീണ്ടും പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി. അലാവസിനെ 2-1നാണ് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചത്. 41ാം മിനുട്ടില്‍ മാര്‍ക്കോസ് ളോറന്റി അത്‌ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 63ാം മിനുട്ടില്‍ ലഗ്വാര്‍ഡിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ അലാവസ് 10 പേരായി ചുരുങ്ങി. അത്‌ലറ്റികോ മാഡ്രിഡ് താരം ഫിലിപ്പിയുടെ സെല്‍ഫ് ഗോളില്‍ അലാവസ് സമനില പിടിച്ചെങ്കിലും 90ാം മിനുട്ടില്‍ ലൂയീസ് സുവാരസ് അത്‌ലറ്റികോ മാഡ്രിഡിന് ജയമൊരുക്കുകയായിരുന്നു. 15 മത്സരത്തില്‍ നിന്ന് 38 പോയിന്റാണ് അത്‌ലറ്റികോ മാഡ്രിഡിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 17 മത്സരത്തില്‍ നിന്ന് 36 പോയിന്റും.

ചാമ്പ്യന്‍ നിരയായ ബാഴ്‌സലോണ ഹ്യൂസ്‌കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. സന്ദര്‍ശകരായി ഇറങ്ങിയ ബാഴ്‌സലോണയ്ക്കുവേണ്ടി 27ാം മിനുട്ടില്‍ ഫ്രന്‍കി ഡി ജോങ്ങാണ് ഗോള്‍ നേടിയത്. 28 പോയിന്റുള്ള ബാഴ്‌സലോണ അഞ്ചാം സ്ഥാനത്താണ്.

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ ജയം സ്വന്തമാക്കി. മെയിന്‍സിനെ 5-2നാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബയേണിന്റെ തിരിച്ചുവരവ്. 32ാം മിനുട്ടില്‍ ജൊനാഥന്‍ ബുക്കാര്‍ഡിറ്റ്,44ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഹാക്ക് എന്നിവര്‍ മെയ്ന്‍സിനുവേണ്ടി വലകുലുക്കിയപ്പോള്‍ 50ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചാണ് ബയേണിന്റെ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നത്. 55ാം മിനുട്ടില്‍ ലിറോയ് സാനെ,70ാം മിനുട്ടില്‍ നിക്ലാസ് സ്യൂല്‍,76,83 മിനുട്ടില്‍ ലെവന്‍ഡോസ്‌കി എന്നിവരാണ് ബയേണിനുവേണ്ടി വലകുലുക്കിയ മറ്റ് താരങ്ങള്‍. 33 പോയിന്റുള്ള ബയേണാണ് പോയിന്റ് പട്ടികയിലും തലപ്പത്ത്.

Story first published: Monday, January 4, 2021, 8:59 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+