Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിക്കും ടോട്ടനമിനും ജയം, അഗ്യുറോക്കും ഹാരി കാനിനും ഗോള്‍, സണ്ടര്‍ലാന്‍ഡ് പുറത്തേക്ക് !!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടനം ഹോസ്പറിനും ജയം. സണ്ടര്‍ലാന്‍ഡിന്റെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ടോട്ടനം ഹോസ്പര്‍ ഹോം ഗ്രൗണ്ടില്‍ 3-2ന് എവര്‍ട്ടന്റെ വെല്ലുവിളി അതിജീവിച്ചു.

പോയിന്റ് ടേബിളില്‍..

പോയിന്റ് ടേബിളില്‍..

26 മത്സരങ്ങളില്‍ 55 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ 56 പോയിന്റള്ള ടോട്ടനം രണ്ടാം സ്ഥാനത്ത് തുടരുന്നു. ടോട്ടനമിനോട് തോറ്റ എവര്‍ട്ടന്‍ 44 പോയിന്റുമായി ഏഴാം സ്ഥാനത്ത്. സിറ്റിയോട് തോറ്റതോടെ സണ്ടര്‍ലാന്‍ഡ് ഏറ്റവും പിറകില്‍, ഇരുപതാം സ്ഥാനത്തായി. 27 മത്സരങ്ങളില്‍ 19 പോയിന്റ് മാത്രമുള്ള സണ്ടര്‍ലാന്‍ഡ് അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. തുടര്‍ ജയങ്ങള്‍ ഉണ്ടെങ്കിലേ സണ്ടര്‍ലാന്‍ഡിന് രക്ഷയുള്ളൂ.

അഗ്യുറോയും സാനെയും ഗോളടിച്ചു..

അഗ്യുറോയും സാനെയും ഗോളടിച്ചു..

സണ്ടര്‍ലാന്‍ഡിനെതിരെ സിറ്റിയുടെ ജയം ഉറപ്പാക്കിയത് സെര്‍ജിയോ അഗ്യുറോയും (42) ലെറോയ് സാനെ (59)യും ചേര്‍ന്നാണ്.

സ്‌റ്റേഡിയം ഓഫ് ലൈറ്റിലെ പ്രകാശം...!

സ്‌റ്റേഡിയം ഓഫ് ലൈറ്റിലെ പ്രകാശം...!

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ സണ്ടര്‍ലാന്‍ഡിന്റെ സ്‌റ്റേഡിയം ഓഫ് ലൈറ്റിലെ പ്രകാശമാണെന്ന് പറയുന്നത് അതിശയോക്തിയാകില്ല. കാരണം അഗ്യുറോ ഇവിടെ തുടരെ നാലാം മത്സരത്തിലും ഗോളടിച്ചു. എവേ മാച്ചില്‍ സിറ്റിക്ക് പിടിവള്ളിയായത് ആദ്യപകുതിക്ക് പിരിയും മുമ്പെ അഗ്യുറോ നേടിയ ഗോളാണ്.

സ്‌റ്റോപ്പേജ് ടൈമിലെ ആവേശം...

സ്‌റ്റോപ്പേജ് ടൈമിലെ ആവേശം...

എവര്‍ട്ടനെതിരെ ടോട്ടനം മേല്‍ക്കൈ സ്ഥാപിച്ചത് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനിന്റെ ഇരട്ട ഗോളുകളിലാണ്. 20, 56 മിനുട്ടുകളിലായിരുന്നു സ്‌കോറിംഗ്. എണ്‍പത്തൊന്നാം മിനുട്ടില്‍ റൊമേലു ലുകാകുവിന്റെ ഗോളില്‍ എവര്‍ട്ടന്‍ തിരിച്ചുവരവിന് കോപ്പ് കൂട്ടി. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞ് സ്റ്റോപ്പേജ് ടൈമിലെ രണ്ടാം മിനുട്ടില്‍ ഡെലി ആലിയിലൂടെ ടോട്ടനം 3-1ന് മുന്നില്‍. തൊട്ടടുത്ത മിനുട്ടില്‍ വലന്‍സിയയിലൂടെ എവര്‍ട്ടന്‍ തിരിച്ചടിച്ചതോടെ 3-2ന്റെ ആവേശം.

ഹാരി ദ സൂപ്പര്‍ സ്‌ട്രൈക്കര്‍...

ഹാരി ദ സൂപ്പര്‍ സ്‌ട്രൈക്കര്‍...

ടോട്ടനം ഹോസ്പറിന്റെ ഹാരി കാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണം അന്വര്‍ഥമാക്കുന്നു. ഇരുപത്തിമൂന്നുകാരനാണ് സീസണിലെ പ്രീമിയര്‍ ലീഗ് ടോപ് സ്‌കോറര്‍. പത്തൊമ്പത് ഗോളുകള്‍ നേടിക്കഴിഞ്ഞു. 2017ല്‍ പന്ത്രണ്ട് ലീഗ് മത്സരങ്ങളില്‍ കാന്‍ നേടിയത് പതിമൂന്ന് ഗോളുകള്‍.

ഗോള്‍ നില

ഗോള്‍ നില

സണ്ടര്‍ലാന്‍ഡ് 0-2 മാഞ്ചസ്റ്റര്‍ സിറ്റി

ടോട്ടനം ഹോസ്പര്‍ 3-2 എവര്‍ട്ടന്‍

Story first published: Monday, March 6, 2017, 13:17 [IST]
Other articles published on Mar 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+