വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലീഗ് കപ്പ്: ഒമ്പതടിച്ച് വമ്പ് കാട്ടി സിറ്റി, പുതിയ റെക്കോര്‍ഡ്... ഫൈനല്‍ ഉറപ്പിച്ചു

ബേര്‍ട്ടനെയാണ് സിറ്റി 9-0ന് മുക്കിയത്

By Manu
1

ലണ്ടന്‍: മുന്‍ ജേതാക്കളും ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ടീമുമായ മാഞ്ചസ്റ്റര്‍ സിറ്റി വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ ചാംപ്യഷിപ്പിന്റെ ഫൈനലില്‍ സ്ഥാനമുറപ്പിച്ചു. ആദ്യ പാദ സെമിയില്‍ റെക്കോര്‍ഡ് ജയമാണ് സിറ്റി സ്വന്തമാക്കിയത്. മൂന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ബേര്‍ട്ടന്‍ ആല്‍ബിയനെ സിറ്റി അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ ഒമ്പതു ഗോളുകള്‍ക്കാണ് സിറ്റി എതിരാളികളെ മുക്കിയത്. ലീഗ് കപ്പിന്റെ സെമി ഫൈനലിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. 1871-72 ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ടീമും സെമിയില്‍ ഇത്രയും വലിയ മാര്‍ജിനില്‍ ജയിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് സിറ്റി അഞ്ചിലധികം ഗോളുകള്‍ക്കു എതിരാളികളെ നിലംപരിശാക്കുന്നത്. ഞായറാഴ്ച നടന്ന എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ റോതര്‍ഹാമിനെ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കു സിറ്റി നാണം കെടുത്തിയിരുന്നു.

ബേര്‍ട്ടനെതിരേ ആദ്യപകുതിയില്‍ നാലു ഗോളുകള്‍ക്കു മുന്നിലായിരുന്ന സിറ്റി രണ്ടാംപകുതിയില്‍ അഞ്ചു ഗോളുകളാണ് ബേര്‍ട്ടന്റെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റിയത്. ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകള്‍ നേടിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസാണ് സിറ്റിയുടെ ഹീറോ. 34, 34, 57, 65 മിനിറ്റുകളിലായിരുന്നു ജീസസിന്റെ ഗോളുകള്‍. കെവിന്‍ ഡിബ്രുയ്‌ന (അഞ്ചാം മിനിറ്റ്), അലെക്‌സാണ്ടര്‍ സിന്‍ചെങ്കോ (37), ഫില്‍ ഫോഡെന്‍ (62), കൈല്‍ വാക്കര്‍ (70), റിയാദ് മെഹ്‌റസ് (83) എന്നിവരും സിറ്റിയുടെ ഗോളാഘോഷത്തില്‍ പങ്കു ചേര്‍ന്നു.

Story first published: Thursday, January 10, 2019, 11:36 [IST]
Other articles published on Jan 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X