Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തുടരെ പതിനേഴാം ജയം, ആരുണ്ട് തടയാന്‍ ?

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തടയാന്‍ ആര്‍ക്കും സാധിക്കില്ല ! സിറ്റിപ്പടയുടെ കുതിപ്പ് ലീഗില്‍ തുടരെ പതിനേഴ് ജയങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഹോം ഗ്രൗണ്ടില്‍ പെപ് ഗോര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ 4-0ന് ബൗണ്‍മൗത്തിനെ തകര്‍ത്തുവിട്ടു.

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ രണ്ട് ഗോളുകള്‍ (27,79) നേടി. റഹീം സ്‌റ്റെര്‍ലിംഗ് (53), ഡാനിലോ (85) എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. അഗ്യുറോ ആദ്യ പകുതിയില്‍ നേടിയത് എമിറേറ്റ്‌സില്‍ അദ്ദേഹത്തിന്റെ നൂറാം ഗോളായിരുന്നു.

ലിവര്‍പൂള്‍-ആഴ്‌സണല്‍ പോരാട്ടം 3-3ല്‍ കലാശിച്ചിരുന്നു. ബ്രൈറ്റന്‍ 1-0ന് വാട്‌ഫോഡിനെയും സ്‌റ്റോക് 3-1ന് വെസ്റ്റ്‌ബ്രോമിനെയും തോല്‍പ്പിച്ചു. സ്വാന്‍സി 1-1 ക്രിസ്റ്റല്‍പാലസ് സമനിലയില്‍. ന്യൂകാസില്‍ 3-2ന് വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ ജയിച്ചു.

ഇതോടെ, പ്രീമിയര്‍ ലീഗ് ടേബിളില്‍ സിറ്റിക്ക് 19 മത്സരങ്ങളില്‍ 55 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ പതിനാല് പോയിന്റ് മുകളില്‍.

ചെല്‍സി എവര്‍ട്ടനുമായി സമനിലയില്‍ പിരിഞ്ഞത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുണയായി. 18 മത്സരങ്ങളില്‍ 41 പോയിന്റുമായി യുനൈറ്റഡിന് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചു.

ചെല്‍സിക്ക് 19 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റാണ്. 19 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റോടെ ലിവര്‍പൂള്‍ നാലാം സ്ഥാനത്തും 34 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തുമാണ്.

football

മത്സര ഫലങ്ങള്‍

എവര്‍ട്ടണ്‍ 0-0 ചെല്‍സി

ബ്രൈറ്റണ്‍ 1-0 വാട്‌ഫോഡ്

മാഞ്ചസ്റ്റര്‍ സിറ്റി 4-0 ബൗണ്‍മൗത്

സതംപ്ടണ്‍ 1-1 ഹഡര്‍സ്ഫീല്‍ഡ്

സ്റ്റോക് സിറ്റി 3-1 വെസ്റ്റ് ബ്രോം വിച് ആല്‍ബിയന്‍

സ്വാന്‍സി സിറ്റി 1-1 ക്രിസ്റ്റല്‍ പാലസ്

വെസ്റ്റ്ഹാം 2-3 ന്യൂകാസില്‍

Story first published: Sunday, December 24, 2017, 8:57 [IST]
Other articles published on Dec 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+