Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി; ചുവപ്പുകാര്‍ഡ് വിധിയെഴുതി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത തോല്‍വി. ലീഗില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന വോള്‍വസ് ആണ് സിറ്റിയെ 3-2 എന്ന സ്‌കോറിന് ഞെട്ടിച്ചത്. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം മുതലെടുത്ത വോള്‍വസ് പത്തുപേരായി ചുരുങ്ങിയ സിറ്റിക്കുമേല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. സിറ്റിയുടെ തോല്‍വിയോടെ സീസണ്‍ പകുതിയാകുമ്പോഴേക്കും ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ കിരീടം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍തന്നെ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ പുറത്തായതാണ് ടീമിന് തിരിച്ചടിയായത്. പത്തുപേരായി ചുരുങ്ങിയിട്ടും രണ്ട് ഗോളിന് ലീഡെടുക്കാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകള്‍ വോള്‍വസിന് ജയം സമ്മാനിച്ചു. റഹീം സ്റ്റര്‍ലിങ്(25, 50) സിറ്റിക്കുവേണ്ടി ഗോള്‍ നേടിയപ്പോള്‍ ട്രവോറെ(55), ജിമിനെസ്(82), ദൊഹേര്‍ത്തി(89) എന്നിവര്‍ വോള്‍വസിനായും സ്‌കോര്‍ ചെയ്തു.

wolvesvsmanchestercity

തോല്‍വിയോടെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെതിരെ സിറ്റി 14 പോയന്റ് പിറകിലാണ്. ലെസ്റ്ററിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനുള്ള അവസരവും സിറ്റി നഷ്ടമാക്കി. ലിവര്‍പൂള്‍ 18 കളികളില്‍നിന്നും 52 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ലെസ്റ്റര്‍ 19 കളികളില്‍ നിന്നും 39 പോയന്റുമായി രണ്ടാം സ്ഥാനത്തും 38 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

Story first published: Saturday, December 28, 2019, 9:43 [IST]
Other articles published on Dec 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+