Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഗാന്‍ ഇന്‍ വണ്ടര്‍ലാന്റ്... എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചു!!

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ മൂന്നാം ഡിവിഷന്‍ ടീം വിഗാന്‍ അത്‌ലറ്റിക് സ്വപ്‌നലോകത്തു നിന്നു താഴേക്കിറക്കി. എതിരാളികളെ നിഷ്‌കരുണമായി തകര്‍ത്ത് മുന്നേറിയ സിറ്റിയെ എഫ്എ കപ്പില്‍ വിഗാന്‍ അട്ടിമറിച്ചു. കിരീട ഫേവറിറ്റുകളിലൊന്ന് കൂടിയായ സിറ്റിയെ സ്വന്തം മൈതാനത്ത് വിഗാന്‍ എതിരില്ലാത്ത ഒരു ഗോളിനു ഞെട്ടിക്കുകയായിരുന്നു. മല്‍സരം അവസാനിക്കാന്‍ 11 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വില്‍ ഗ്രിഗ് നേടിയ ഗോളാണ് വിഗാന് അവിശ്വസനീയ ജയം സമ്മാനിച്ചത്. കളിയില്‍ വിഗാന് ലഭിച്ച ഏക ഗോളവസരം കൂടിയാണി ഗ്രിഗ് വലയ്ക്കുള്ളിലാക്കിയത്.

1

കളിക്കളത്തിനക്കും പുറത്തും വാശിയേറിയ വാഗ്വാദങ്ങള്‍ കണ്ട പോരാട്ടത്തില്‍ സിറ്റി താരം ഫാബിയന്‍ ഡെല്‍ഫിനെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തിരുന്നു. വിഗാന്‍ താരം മാക്‌സ് പവറിനെ ഗുരുതരമായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഡെല്‍ഫ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഒന്നാംപകുതി കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് വരുന്നതിനിടെ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും വിഗാന്‍ പരിശീലകന്‍ പോള്‍ ഗുക്കും തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. മല്‍സരത്തിനു ശേഷം ഗ്രൗണ്ടിലെത്തി ആഹ്ലാദപ്രകടനം നടത്തിയ വിഗാന്‍ ആരാധകനുമായി ഏറ്റുമുട്ടലിനൊരുങ്ങിയ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയെ ചിലര്‍ പിടിച്ചുമാറ്റുകയായിരുന്നു.

2

0-1ന്റെ ലീഡ് വഴങ്ങിയ ശേഷം ഗോള്‍ മടക്കാന്‍ സിറ്റി എല്ലാ അടവുകളും പയറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് 80 ശതമാനത്തിലധികവും കൈവശം വച്ചത് സിറ്റിയായിരുന്നു. പക്ഷെ വിഗാന്റെ ശക്തമായ പ്രതിരോധത്തെയും ഗോള്‍കീപ്പറെയും കീഴടക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിഗാന്‍ റൈറ്റ് ബാക്ക് നതാന്‍ ബൈനിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

Story first published: Tuesday, February 20, 2018, 9:50 [IST]
Other articles published on Feb 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+