For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലെസ്റ്റര്‍ സിറ്റി സൂപ്പര്‍താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി റാഞ്ചി; മോഹിപ്പിക്കുന്ന പ്രതിഫലം

ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സൂപ്പര്‍താരം റിയാദ് മെഹറസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലേര്‍പ്പെട്ടു. അഞ്ചുവര്‍ഷത്തെ കരാര്‍ ആണ് അള്‍ജീരിയന്‍ ഫോര്‍വേഡിന് സിറ്റി നല്‍കിയിരിക്കുന്നത്. 60 മില്യണ്‍ പൗണ്ടിനാണ്(ഏകദേശം 550 കോടി രൂപ) കരാറെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2016ല്‍ ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയപ്പോള്‍ മെഹറസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ലെസ്റ്ററിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രകടനമികവില്‍ മെഹറസ് മുന്നിട്ടുനിന്നു. കളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ താരത്തിന് സിറ്റിയുമായുള്ള കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

riyadmahrez

സിറ്റിയിലെത്തിയതില്‍ അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതായി താരം പ്രതികരിച്ചു. പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. പെപ്പിന്റെ ആക്രമണാത്മക ഫുട്‌ബോള്‍ തനിക്ക് യോജിക്കുന്നതാണ്. കഴിഞ്ഞസീസണില്‍ അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നും മെഹറസ്‌സ് പറഞ്ഞു.

മെഹറസിനെ പോലൊരു താരത്തെ ടീമിലെത്തിച്ചത് കരുത്തു വര്‍ദ്ധിപ്പിക്കുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ വ്യക്തമാക്കി. ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ വര്‍ഷം 37 മത്സരങ്ങളില്‍നിന്നായി 17 ഗോളുകള്‍ നേടിയ മെഹറസിനെ ലീഗിലെ താരമായി തെരഞ്ഞെടുത്തിരുന്നു. 2013ല്‍ ലെസ്റ്ററിലെത്തിയ മെഹറസ് ഫ്രാന്‍സിലാണ് ജനിച്ചതെങ്കിലും പിന്നീട് അള്‍ജീരിയയിലേക്ക് മാറുകയായിരുന്നു.

Story first published: Wednesday, July 11, 2018, 14:37 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+