Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫയുടെ വിലക്ക് നീക്കി; മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് കളിക്കും

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്ക് സന്തോഷം നല്‍കി യുവേഫ ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷ വിലക്ക് കോടതി തള്ളി. സിറ്റിയെ യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കിയ യുവേഫയുടെ വിധിക്കെതിരേ സിറ്റി മാനേജ്‌മെന്റ് അപ്പീല്‍ നല്‍കിയിരുന്നു. ഇപ്പോള്‍ സിറ്റിക്കനുകൂലമായി വിധിയെത്തിയതോടെ അടുത്ത സീസണില്‍ യൂറോപ്പില്‍ പന്ത് തട്ടാനും സിറ്റിയും ഉണ്ടാകുമെന്നുറപ്പായി.

യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫിനാഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) നിയമം ലംഘിച്ചെന്നും യുവേഫയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടതിനെത്തുടര്‍ന്നാണ് സിറ്റിക്ക് വിലക്കേര്‍പ്പെടുത്തിയത്. കായിക തര്‍ക്ക പരിഹാ കോടതിയുടെ വിധി പ്രകാരം നേരത്തെ നിശ്ചയിച്ച പിഴത്തുകയും സിറ്റി അടക്കേണ്ടതില്ല. 30 മില്യണ്‍ യൂറോയാണ് പിഴയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പുതിയുടെ അടിസ്ഥാനത്തില്‍ ഇത് 10 മില്യണ്‍ യൂറോയായി വെട്ടിച്ചുരുക്കി. ജര്‍മന്‍ മാസികയായ ദെര്‍ സ്പീഗലിന്റെ റിപ്പോര്‍ട്ടുകളാണ് സിറ്റിയെ അന്ന് കുടുക്കിയത്.

manchetercity

സിറ്റി നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ തെളിവടക്കമാണ് ദെര്‍ സ്പീഗല്‍ പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്ന് യുവേഫ നടത്തിയ അന്വേണത്തിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായതും നടപടി സ്വീകരിച്ചതും. 2012-16 കാലയളവില്‍ ചട്ടം ലംഘിച്ച് യുവതാരങ്ങളെ ടീമിലെത്തിച്ച സിറ്റിയുടെ നടപടിയും വിവാദമായിരുന്നു. സിറ്റിക്ക് അനുകൂലമായി വിധിയെത്തിയതോടെ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനതെത്തുന്നവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാമെന്ന മോഹവും അവസാനിച്ചു.

ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരായി സിറ്റിക്ക് മത്സരം അവശേഷിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി -റയല്‍ മാഡ്രിഡ് പോരാട്ടത്തില്‍ 2-1ന് സിറ്റിയാണ് മുന്നില്‍.മാഞ്ചസ്റ്ററിന്റെ തട്ടകത്തിലാണ് രണ്ടാം പാദം. സ്വന്തം തട്ടകത്തില്‍ വിജയിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയാണ് പെപ് ഗാര്‍ഡിയോളയുടെയും ശിഷ്യന്മാരുടെയും സ്വപ്നം.

ഇത്തവണത്തെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. 35 മത്സരത്തില്‍ നിന്ന് 23 ജയവും മൂന്ന് സമനിലയും ഒമ്പത് തോല്‍വിയുമടക്കം 72 പോയിന്റാണ് സിറ്റിക്കുള്ളത്. 93 പോയിന്റുള്ള ലിവര്‍പൂള്‍ ഇത്തവണ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. അവസാന രണ്ട് സീസണിലും പ്രീമിയര്‍ ലീഗ് കിരീടം നേടിയ സിറ്റിക്ക് ഹാട്രിക്ക് കിരീടമെന്ന ബഹുമതി സ്വന്തമാക്കാന്‍ സാധിച്ചില്ല.

Story first published: Monday, July 13, 2020, 16:56 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+