Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തിരിച്ചടി; പ്രമുഖ താരം ആഴ്ചകളോളം പുറത്ത്

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ പിറകോട്ടടിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആശങ്കയായി വീണ്ടും പരിക്ക്. പരിക്കിനെ തുടര്‍ന്ന് പ്രധാന പ്രതിരോധനിരതാരം ജോണ്‍ സ്റ്റോണ്‍സിന് ആഴ്ചകളോളം കളിക്കാനാകില്ലെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിനിടെയാണ് സ്റ്റോണ്‍സിന് കാലിലെ ഞരമ്പിന് പരിക്കേറ്റത്. മത്സരത്തില്‍ 2-1 മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കുകയും ചെയ്തിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരെ കളിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജോണ്‍സിന്റെ പരിക്കിനെക്കുറിച്ച് സിറ്റി ടീം കോച്ച് പെപ് ഗ്വാര്‍ഡിയോള സൂചന നല്‍കിയത്. സിറ്റി നേരത്തെതന്നെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നു. ജോണ്‍സ് കൂടി പുറത്തായതോടെ സിറ്റിയുടെ പ്രതിരോധം വീണ്ടും ദുര്‍ബലമായി. ദീര്‍ഘകാല ക്യാപ്റ്റനായിരുന്ന വിന്‍സെന്റ് കൊമ്പാനിയും, അയ്‌മെറിക് ലാപോര്‍ട്ടും പരിക്കേറ്റ് വിശ്രമത്തിലാണ്.

john-stones

ഈമാസം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയില്‍ സിറ്റി കളിക്കുമ്പോള്‍ ഫെര്‍ണാണ്ടീന്യോയ്‌ക്കൊപ്പം നിക്കോളാസ് ഒട്ടമെന്‍ഡിയായിരിക്കും പ്രതിരോധത്തിലുണ്ടാവുക. സ്റ്റോണ്‍സ് പുറത്തായതോടെ ടീമിന്റെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍. പ്രീമിയര്‍ ലീഗില്‍ ഇതിനകം തന്നെ ലിവര്‍പൂളിനെതിരെ 10 പോയന്റിലധികം ലീഡ് വഴങ്ങിയ സിറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുക ബുദ്ധിമുട്ടാകും.

Story first published: Wednesday, December 11, 2019, 16:45 [IST]
Other articles published on Dec 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+