പ്രീമിയര്‍ ലീഗില്‍ സിറ്റി വീണ്ടും തലപ്പത്ത്; ലിവര്‍പൂളിന് നിരാശ; ചാമ്പ്യന്മാരുടെ തീരുമാനം ഫൈനല്‍ ഡേയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും തലപ്പത്തെത്തി. നിര്‍ണായക മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി കീഴടക്കിയത്. ഇതോടെ ലീഗില്‍ എല്ലാ ടീമുകളും 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. സിറ്റിക്ക് 95 പോയന്റുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ 94 പോയന്റുമായി ലിവര്‍പൂള്‍ തൊട്ടുപിന്നിലുണ്ട്.

ലെസ്റ്ററിനെ നേരിടുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സിറ്റി. തോല്‍വിയോ സമനിലയോ ചാമ്പ്യന്മാരാകാനുള്ള സിറ്റിയുടെ വഴിയടയ്ക്കുമായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിയും കഴിഞ്ഞ് 70-ാം മിനിറ്റിലാണ് ഒടുവില്‍ കാത്തിരുന്ന ഗോളെത്തുന്നത്. പ്രതിരോധനിരതാരം വിന്‍സെന്റ് കൊമ്പനിയുടെ തകര്‍പ്പന്‍ഗോള്‍ ടീമിന്റെ സമ്മര്‍ദ്ദമയച്ചു. ഇതോടെ ലിവര്‍പൂള്‍ ആരാധകര്‍ നിരാശയിലുമായി.
ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തിയ വോള്‍വസ് ആണ് ലിവര്‍പൂളിന്റെ എതിരാളി. പതിനേഴാം സ്ഥാനത്തുള്ള ബ്രൈറ്റനെ സിറ്റിയും നേരിടും. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മുഹമ്മദ് സലയുടെ പരിക്ക് ലിവര്‍പൂളിന് തിരിച്ചടിയാണ്. മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന ചെല്‍സിക്കും ടോട്ടനത്തിനും ജയം അനിവാര്യമാണ്. ചെല്‍സി ലെസ്റ്ററിനെ നേരിടുമ്പോള്‍ എവര്‍ട്ടനാണ് ടോട്ടനത്തിന്റെ എതിരാളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications