Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയെ എന്ത് വിലകൊടുത്തും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കും, ഗോര്‍ഡിയോള ബുദ്ധികേന്ദ്രം

ലണ്ടന്‍: സൂപ്പര്‍ പരിശീലകരുടെ താവളമായിക്കഴിഞ്ഞു പ്രീമിയര്‍ ലീഗ്. മൗറിഞ്ഞോയും കോന്റെയും ഗോര്‍ഡിയോളയും യുര്‍ഗന്‍ ക്ലോപും ആഴ്‌സണല്‍ വെംഗറും എല്ലാം പ്രീമിയര്‍ ലീഗിന്റെ പ്രശസ്തി ഉയര്‍ത്തുന്നു. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലക യുദ്ധത്തെ ഒറ്റയടിക്ക് മറികടക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നു. എഫ് സി ബാഴ്‌സലോണയില്‍ നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി കരുനീക്കം തുടങ്ങിക്കഴിഞ്ഞു.

247 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇതിന് വേണ്ടി സിറ്റി മുന്നോട്ടുവെക്കുക എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സണ്ടേ മിറര്‍ ടാബ്ലോയിഡിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മെസിക്ക് ആഴ്ചയിലെ വേതനം അഞ്ച് ലക്ഷം പൗണ്ട് ആയിരിക്കുമത്രേ. ഇതോടെ, ബ്രിട്ടീഷ് ഫുട്‌ബോളില്‍ മെസിക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന മറ്റൊരു താരം ഉണ്ടാകില്ല.

messi

മെസിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയായിട്ടാണത്രേ സിറ്റി ബാഴ്‌സയില്‍ മെസിയുടെ കോച്ചായിരുന്ന പെപ് ഗോര്‍ഡിയോളയെ ആദ്യം തങ്ങളുടെ പാളയത്തിലെത്തിച്ചത്. ബാഴ്‌സയുമായി ആത്മബന്ധമുള്ളതിനാല്‍ മെസി മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുന്ന കാര്യം വളരെ സംശയമാണ്. എന്നാല്‍, സ്‌പെയ്‌നിലെ നികുതിക്കേസും മറ്റും മെസിയെ ബാഴ്‌സ വിടാന്‍ പ്രേരിപ്പിച്ചിരുന്നുണ്ട്. ഇത് മനസിലാക്കി പെപ് ഗോര്‍ഡിയോള മെസിയുമായി രഹസ്യചര്‍ച്ച നടത്തിയത്രെ.

ബാഴ്‌സയിലെ കൂട്ട് സിറ്റിയിലുണ്ടാക്കുവാനാണ് ഗോര്‍ഡിയോളയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2018 ല്‍ അവസാനിക്കുന്ന ബാഴ്‌സയിലെ കരാര്‍ പുതുക്കാന്‍ മെസി മടിച്ചു നില്‍ക്കുകയാണ്. എന്നാല്‍, മെസി ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കുമെന്ന പ്രസ്താവനകളുമായി ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ രംഗത്തെത്തിയിരുന്നു.

Story first published: Tuesday, November 22, 2016, 9:02 [IST]
Other articles published on Nov 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+