Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയം പിടിച്ചടക്കി യുണൈറ്റഡും സിറ്റിയും; ബാഴ്സലോണയ്ക്ക് തോൽവി, അത്‌ലറ്റികോ മാഡ്രിഡ് തലപ്പത്ത്

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 3-1നാണ് യുണൈറ്റഡിന്റെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. 38ാം മിനുട്ടില്‍ തോമസ് സൗസിക്കിലൂടെ വെസ്റ്റ് ഹാം ആദ്യം മുന്നിലെത്തി. 65ാം മിനുട്ടില്‍ പോള്‍ പോഗ്ബയാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. 68ാം മിനുട്ടില്‍ ഗ്രീന്‍വുഡ് ലീഡ് സമ്മാനിച്ചപ്പോള്‍ 78ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന് മൂന്നാം ഗോളും സമ്മാനിച്ചു. 19 പോയിന്റോടെ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.

ചെല്‍സി

മറ്റൊരു മത്സരത്തില്‍ ചെല്‍സി ലീഡ്‌സിനെ 3-1ന് പരാജയപ്പെടുത്തി. നാലാം മിനുട്ടില്‍ പാട്രിക്ക് ബാംഫോര്‍ഡിലൂടെ ലീഡ്‌സ് ആദ്യം വലകുലുക്കിയപ്പോള്‍ 27ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡിലൂടെ ചെല്‍സി സമനില പിടിച്ചു. 61ാം മിനുട്ടില്‍ കുര്‍ട്ട് സൗമ ചെല്‍സിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചപ്പോള്‍ എക്‌സ്ട്രാ ടൈമില്‍ ക്രിസ്്റ്റിയന്‍ പുലിസിച്ചാണ് ചെല്‍സിക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 22 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ചെല്‍സി.

മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. അഞ്ചാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ്ങും 26ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനുമാണ് സിറ്റിക്കായി വലകുലിക്കിയത്. 69 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 6നെതിരേ 16 ഗോള്‍ശ്രമമാണ് നടത്തിയത്. 18 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

എവര്‍ട്ടന്‍

എവര്‍ട്ടന്‍ ബേണ്‍ലി മത്സരം 1-1 സമനിലയില്‍ കലാശിച്ചു. മൂന്നാം മിനുട്ടില്‍ റോബി ബ്രാഡി ബേണ്‍ലിക്കായി വലകുലുക്കിയപ്പോള്‍ ആദ്യ പകുതിയിലെ അധിക സമയത്ത് ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്‍ എവര്‍ട്ടനായി സമനില ഗോള്‍ നേടി. 17 പോയിന്റുള്ള എവര്‍ട്ടന്‍ 9ാം സ്ഥാനത്താണ്. ബേണ്‍ലി തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് 19ാം സ്ഥാനത്തും.

റയല്‍ മാഡ്രിഡ്

സ്പാനിഷ് ലീഗില്‍ സെവിയ്യയെ റയല്‍ മാഡ്രിഡ് 1-0ന് തോല്‍പ്പിച്ചു. സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 55ാം മിനുട്ടില്‍ ബോനോ നേടിയ സെല്‍ഫ് ഗോളിലാണ് റയല്‍ വിജയിച്ചത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നതും 10നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മുന്നിട്ട് നിന്നതും സെവിയ്യയാണ്. 20 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡുള്ളത്.

ബാഴ്‌സലോണ

അതേ സമയം കരുത്തരായ ബാഴ്‌സലോണയ്ക്ക് അട്ടിമറി തോല്‍വി നേരിട്ടു. കാഡിസ് സിഎഫാണ് ബാഴ്‌സയെ 2-1ന് തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ അല്‍വാരോ ജിമിനെസും 63ാം മിനുട്ടില്‍ അല്‍വാരോ നിഗ്രീഡോയും കാഡിസിനായി വലകുലുക്കിയപ്പോള്‍ 57ാം മിനുട്ടില്‍ പെഡ്രോ അല്‍ക്കാലയുടെ സെല്‍ഫ് ഗോളിലാണ് ബാഴ്‌സലോണ ആശ്വാസ ഗോള്‍ നേടിയത്. കാഡിസ് അഞ്ചാം സ്ഥാനത്തും ബാഴ്‌സലോണ ഏഴാം സ്ഥാനത്തുമാണ്.

അത്‌ലറ്റികോ മാഡ്രിഡ്

അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് വല്ലാഡോലിഡിനെ തോല്‍പ്പിച്ചു. 56ാം മിനുട്ടില്‍ തോമസ് ലിമാറും 72ാം മിനുട്ടില്‍ മാര്‍ക്കോസ് ലോറന്റിയുമാണ് അത്‌ലറ്റികോ മാഡ്രിഡിനായി ലക്ഷ്യം കണ്ടത്. 26 പോയിന്റുമായി നിലവില്‍ പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് അത്‌ലറ്റികോ മാഡ്രിഡ്.

ബയേണ്‍

ബുണ്ടസ്ലീഗയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ആര്‍ബി ലെയ്പ്‌സിഗ് 3-3 സമനിലയില്‍ കുടുക്കി. 19ാം മിനുട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിലൂടെ ലെയ്പ്‌സിഗ് ആദ്യം മുന്നിലെത്തിയപ്പോള്‍ 30ാം മിനുട്ടില്‍ ജമാല്‍ മുസിയാല ബയേണിനെ ഒപ്പമെത്തിച്ചു. 34ാം മിനുട്ടില്‍ തോമസ് മുള്ളര്‍ വലകുലിക്കി ബയേണിന് ലീഡ് സമ്മാനിച്ചപ്പോള്‍ രണ്ട് മിനിട്ടിനുള്ളില്‍ ജസ്റ്റിന്‍ ക്ലുവര്‍ട്ടിന്റെ ഗോളില്‍ ലെയ്പ്‌സിഗ് ഗോള്‍മടക്കി. 48ാം മിനുട്ടില്‍ ഇമില്‍ ഫോഴ്‌സ്ബര്‍ഗിലൂടെ ലെയ്പ്‌സിഗ് മൂന്നാം ഗോള്‍ ചേര്‍ത്തപ്പോള്‍ 75ാം മിനുട്ടില്‍ തോമസ് മുള്ളറാണ് ബയേണിന് സമനില ഗോള്‍ സമ്മാനിച്ചത്. 23 പോയിന്റോടെ ബയേണ്‍ ഒന്നാം സ്ഥാനത്തും 21 പോയിന്റോടെ ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തുമാണ്.

Story first published: Sunday, December 6, 2020, 9:43 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+