വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വമ്പന്‍ ടീമുമായെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണ്‍ തുടങ്ങും മുന്‍പ് തോല്‍വി

ലണ്ടന്‍: കോടികളിറക്കി മികച്ച കളിക്കാരെ ടീമിലെടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ സീസണ് മുന്നോടിയായുള്ള മത്സരത്തില്‍ തോല്‍വി. ഷിക്കാഗോയില്‍ നടക്കുന്ന ചാമ്പ്യന്‍സ് കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോട്ട്മുണ്ടിനോടാണ് സിറ്റി ഒരു ഗോളിന് തോറ്റത്. ഡോട്ട്മുണ്ടിനായി ക്യാപ്റ്റന്‍ മരിയോ ഗോട്‌സെ വിജയഗോള്‍ നേടി.

പുതിയ സീസണില്‍ സിറ്റിയിലെത്തിയ റിയാദ് മെഹറസും, ജര്‍മന്‍ യുവതാരം ലിറോയ് സാനെയും ഉള്‍പ്പെടെയുള്ളവര്‍ പെപ് ഗാര്‍ഡിയോളയുടെ ടീമിലുണ്ടായിരുന്നു. മെഹറസ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 75 മില്യണ്‍ ഡോളറിനാണ് മെഹറസ് സിറ്റിയിലെത്തിയത്.

manchestercityteam1

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായ സിറ്റി ഇത്തവണയും മികച്ച ടീമിനെ തന്നെയാണ് അണിനിരത്തുക. നാലു കിരീടങ്ങളും നേടുകയാണ് ലക്ഷ്യമെന്ന് പെപ് ഗാര്‍ഡിയോള വ്യക്തമാക്കിക്കഴിഞ്ഞു. യുവ താരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുകന്നതാകും സിറ്റി ടീം. അതേസമയം, പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം ടീമുകളും പുതിയ സീസണിന് മുന്നോടിയായി ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

Story first published: Saturday, July 21, 2018, 14:45 [IST]
Other articles published on Jul 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X