Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ത്രില്ലറില്‍ സിറ്റിയും ലിവര്‍പൂളും ബലാബലം... ബാഴ്‌സയെ പൂട്ടി വലന്‍സിയ

1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഇത്തവണത്തെ കിരീടഫേവറിറ്റുകളായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ആഴ്‌സനല്‍ 5-1ന് ഫുള്‍ഹാമിനെയും ചെല്‍സി 3-0നു സതാംപ്റ്റനെയും തകര്‍ത്തുവിട്ടു.

ആന്‍ഫീല്‍ഡില്‍ നടന്ന സിറ്റി-ലിവര്‍പൂള്‍ ത്രില്ലര്‍ അവസാന മിനിറ്റ് വരെ ആവേശം നിറഞ്ഞാതിരുന്നു. ലിവര്‍പൂളിനെ അപേക്ഷിച്ച് സിറ്റിക്കാണ് കളിയില്‍ മികച്ച ചില ഗോളവസരങ്ങള്‍ ലഭിച്ചത്. 86ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ജയം സിറ്റിയെ തേടിയെത്തിയിരുന്നു. എന്നാല്‍ റിയാദ് മെഹ്‌റസിന്റെ പെനല്‍റ്റി ക്രോസ് ബാറിനു മുകളിലൂടെ പറന്നു. മല്‍സരത്തില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും മികച്ച ഗോള്‍ശരാശരിയില്‍ സിറ്റി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. സിറ്റി, ചെല്‍സി, ലിവര്‍പൂള്‍ തുടങ്ങി മൂന്നു ടീമുകള്‍ക്കും 20 പോയിന്റ് വീതമാണുള്ളത്.

അതേസമയം, റയല്‍ മാഡ്രിഡിനു പിന്നാലെ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്കും സ്പാനിഷ് ലീഗില്‍ തിരിച്ചടി തുടരുകയാണ്. എവേ മല്‍സരത്തില്‍ വലന്‍സിയയുമായി ബാഴ്‌സ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. രണ്ടാം മിനിറ്റില്‍ എസെക്വില്‍ ഗരേയുടെ ഗോളില്‍ വലന്‍സിയ ആദ്യം മുന്നിലെത്തിയെങ്കിലും 23ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ ഗോള്‍ മടക്കി. 16 പോയിന്റുമായി സെവിയ്യയാണ് ലീഗില്‍ ഒന്നാമത്. 15 പോയിന്റ് വീതമുള്ള ബാഴ്‌സയും അത്‌ലറ്റികോ മാഡ്രിഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ 3-1ന് ചീവോയെയും ഇന്റര്‍മിലാന്‍ 2-1ന് സ്പാലിനെയും മറികടന്നു. 24 പോയിന്റോടെ നിലവിലെ ചാംപ്യന്‍മാരായ യുവന്റസാണ് ലീഗില്‍ തലത്തപ്പു നില്‍ക്കുന്നത്. 18 പോയിന്റുള്ള നാപ്പോളിക്കാണ് രണ്ടാംസ്ഥാനം. ഫ്രഞ്ച് ലീഗില്‍ ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകളുമായി കിലിയന്‍ എംബാപ്പെ കസറിയപ്പോള്‍ പിഎസ്ജി 5-0നു ലിയോണിനെ മുക്കി.

Story first published: Monday, October 8, 2018, 9:15 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+