Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എനിക്ക് പ്രീമിയർ ലീഗിൽ ഗോളടിക്കണം.. ആവിശ്യം ഉന്നയിച്ച് മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ!

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ യുവ ഗോൾകീപ്പർ എഡേഴ്‌സന്റെ ആവിശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് പ്രീമിയർ ലീഗ് ആരാധകർ.തനിക്ക് ടീമിനായി ഈ സീസണിൽ ഒരു ഗോളെങ്കിലും നേടണമെന്നാണ് എഡേഴ്‌സന്റെ ആവിശ്യം.ഈ സീസൺ തുടക്കത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റയിലെത്തിയ എഡേഴ്‌സൺ തകർപ്പൻ പ്രകടനമാണ് പോസ്റ്റിനുമുന്നിൽ കാഴ്ചവച്ചത്. സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ നിര്ണ്ണായക പങ്കുവഹിച്ച താരമാണ് ഈ ഇരുപത്തിനാലുകാരൻ.

തനിക്ക് മധ്യനിരയിൽ നിന്നായി കളിക്കാൻ അറിയാമെന്നും ഒരു മത്സരത്തിലെങ്കിലും എന്നെ പരീക്ഷിച്ചുനോക്കണമെന്നും എഡേഴ്‌സൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.അതുപോലെ കഴിഞ്ഞ വരം സ്വാൻസി സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു.എന്നാൽ ഗബ്രിയേൽ ജെസുസ് അത് പോസ്റ്റിലേക്കാണ് അടിച്ചത്,തിരികെവന്ന പന്തിനെ ബെർണാഡ് സിവൽവയാണ് വലയ്ക്കുള്ളിലാക്കിയത്.ഒരുപക്ഷേ ആ പെനാൽറ്റി എടുക്കാൻ തനിക്ക് അവസരം കിട്ടിരുന്നെങ്കിൽ മനോഹരമായി താൻ വലയിലാകുമായിരുന്നുയെന്ന് മത്സരശേഷം എഡേഴ്‌സൺ അഭിപ്രായപ്പെട്ടു.

ederson

2008 ൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയിൽ കളിച്ചുതുടങ്ങിയ താരമാണ് എഡേഴ്‌സൺ.അവിടുന്ന് പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ജി.ഡി.റിബെറിയോയിലേക്കെത്തി.അവിടുത്തെ മികച്ച പ്രകടനമാണ് താരത്തെ 2015 ൽ പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്കയിലേക്കെത്തിച്ചത്.


പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി കഴിഞ്ഞ സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്, അതിലിലൊന്നിലെങ്കിലും തനിക്ക് ഗോൾ അടിക്കാൻ അവസരം കിട്ടുമെന്ന വിശ്വാസത്തിലാണ് എഡേഴ്‌സൺ

Story first published: Tuesday, April 24, 2018, 10:06 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+