Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗ്വേറോ ഡബിളില്‍ സിറ്റി മുന്നേറി... ചെല്‍സിക്കു സമനില, തോല്‍വിക്ക് ബ്രേക്കിട്ട് മിലാന്‍

ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ കിരീട ഫേവറിറ്റുകളിലൊന്നായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയവുമായി നാലാംറൗണ്ടിലേക്ക് മുന്നേറി. എന്നാല്‍ കരുത്തരായ ചെല്‍സി സമനില കൊണ്ടു തൃപ്തിപ്പെട്ടു. ബേണ്‍ലിയെയാണ് സിറ്റി ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു കശാപ്പ് ചെയ്തത്. ചെല്‍സിയെ രണ്ടാം ഡിവിഷന്‍ ടീം നോര്‍വിച്ച് ഗോള്‍രഹിതമായി കുരുക്കുകയായിരുന്നു.
സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും വലന്‍സിയയും ജയത്തോടെ നില മെച്ചപ്പെടുത്തിയപ്പോള്‍ സെവിയ്യ കനത്ത തോല്‍വിയേറ്റുവാങ്ങി.
ഇറ്റലിയില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേശം എസി മിലാന്‍ വിജയവഴിയില്‍ തിരിച്ചെത്തി. നിലവിലെ ജേതാക്കളായ യുവന്റസും ജയം കൊയ്തു. എന്നാല്‍ എഎസ് റോമ തോല്‍വിയേറ്റുവാങ്ങി.

പിന്നില്‍ നിന്നു പൊരുതിക്കയറി സിറ്റി

പിന്നില്‍ നിന്നു പൊരുതിക്കയറി സിറ്റി

ബേണ്‍ലിക്കെതിരേ സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ 0-1ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റി രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ആഷ്‌ലി ബാണ്‍സിന്റെ ഗോളില്‍ 25ാം മിനിറ്റിലാണ് സിറ്റിയെ ഞെട്ടിച്ച് ബേണ്‍ലി വലകുലുക്കിയത്.
56ാം മിനിറ്റില്‍ അഗ്വേറോയിലൂടെ സിറ്റി ഒപ്പമെത്തി. രണ്ടു മിനിറ്റിനകം അഗ്വേറേ ടീമിനു ലീഡ് സമ്മാനിച്ചു. 71ാം മിനിറ്റില്‍ ലെറോയ് സെയ്ന്‍ മൂന്നാം ഗോളും നേടിയതോടെ സിറ്റി വിജമുറപ്പിച്ചു. 82ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയാണ് സിറ്റിയുടെ ഗോള്‍പട്ടിത തികച്ചത്.

നിറംമങ്ങി ചെല്‍സി

നിറംമങ്ങി ചെല്‍സി

രണ്ടാം ഡിവിഷന്‍ ക്ലബ്ബായ നോര്‍വിച്ചിനെതിരേ ചെല്‍സി അനായാസ ജയം നേടുമെന്നായിരുന്നു കരുതിയതെങ്കിലും അതുണ്ടായില്ല. നിരാശാജനകമായ പ്രകടനമാണ് ബ്ലൂസ് മല്‍സരത്തില്‍ കാഴ്ചവച്ചത്. നിലവിലെ പ്ലെയിങ് ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ചെല്‍സി കോച്ച് അന്റോണിയോ കോന്റെ ടീമിനെ പ്രഖ്യാപിച്ചത്. ഇത് അവരുടെ പ്രകടനത്തില്‍ പ്രകടമാവുകയും ചെയ്തു. വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രമാണ് കളിയില്‍ ചെല്‍സിക്കു സൃഷ്ടിക്കാനായത്. മല്‍സരം മറ്റൊരു ദിവസം വീണ്ടും നടത്തും.
മറ്റു മല്‍സരങ്ങളില്‍ വാട്‌ഫോര്‍ഡ് 3-0ന് ബ്രിസ്റ്റള്‍ സിറ്റിയെയും ന്യൂകാസില്‍ 3-0ന് ല്യുട്ടനെയും സതാംപ്റ്റന്‍ 1-0ന് ഫുള്‍ഹാമിനെയും വെസ്റ്റ്‌ബ്രോം 2-0ന് എക്‌സ്റ്ററിനെയും പരാജയപ്പെടുത്തി.

അകലം കുറച്ച് അത്‌ലറ്റികോ

അകലം കുറച്ച് അത്‌ലറ്റികോ

ഗെറ്റാഫെയ 2-0നാണ് അത്‌ലറ്റികോ മാഡ്രിഡ് ലാ ലിഗയില്‍ തോല്‍പ്പിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുമായി അത്‌ലറ്റികോ അകലം ആറു പോയിന്റാക്കി കുറച്ചു. തിരിച്ചുവരവില്‍ വിവാദ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ ഗോള്‍ നേടി ഹീറോയായപ്പോള്‍ പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താവുകയും ചെയ്തു. ഗോള്‍ നേട്ടം കാണികള്‍ക്കൊപ്പം ആഘോഷിച്ചതിനെ തുടര്‍ന്നാണ് കോസ്റ്റയ്ക്ക് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കിയത്.
മറ്റു മല്‍സരങ്ങൡ വലന്‍സിയ 2-1ന് ജിറോണയെയും ബെറ്റിസ് 5-3ന് സെവിയ്യയെയും തോല്‍പ്പിച്ചു.

ഒരു ഗോള്‍ ജയം

ഒരു ഗോള്‍ ജയം

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസും മുന്‍ വിജയികളായ എസി മിലാനും ഒരേ മാര്‍ജിനിലാണ് എതിരാളികളെ വീഴ്ത്തിയത്. യുവന്റസ് 1-0ന് കാഗ്ലിയാരിയെ തോല്‍പ്പിച്ചപ്പോള്‍ മിലാന്‍ ഇതേ സ്‌കോറിന് ക്രോറ്റോണിനെ പരാജയപ്പെടുത്തി. റോമയെ അറ്റ്‌ലാന്റയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചത്.
54ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബൊനൂച്ചിയുടെ വകയായിരുന്നു മിലാന്റെ വിജയഗോള്‍. ഫെഡറിക്കോ ബെര്‍നാഡെഷിയാണ് യുവന്റസിന്റെ വിജയഗോളിന് അവകാശിയായത്.

Story first published: Sunday, January 7, 2018, 11:08 [IST]
Other articles published on Jan 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+