For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിറച്ചു, പിന്നെ ജയിച്ചു... മാഞ്ചസ്റ്റര്‍ സിറ്റി കലാശപ്പോരിന്, ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ ഇതാദ്യം

രണ്ടാം പാദ സെമിയില്‍ 3-2നാണ് സിറ്റിബ്രിസ്റ്റളിനെ മറികടന്നത്

By Manu

ലണ്ടന്‍: കറാബാവോ കപ്പില്‍ (ഇംഗ്ലീഷ് ലീഗ് കപ്പ്) കിരീട ഫേവറിറ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റിക്കു കലാശക്കളിക്കു യോഗ്യത നേടി. രണ്ടാം ഡിവിഷന്‍ ടീം ബ്രിസ്റ്റള്‍ സിറ്റിയോട് രണ്ടാംപാദ സെമി ഫൈനലില്‍ സിറ്റി വിറച്ചു ജയിക്കുകയായിരുന്നു. ഒന്നാംപാദത്തിലേതു പോലെ രണ്ടാംപാദത്തിലും ജയത്തിനായി സിറ്റി നന്നായി വിയര്‍ത്തു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചുകയറിയത്. ആദ്യപാദത്തില്‍ 2-1നായിരുന്നു സിറ്റിയുടെ ജയം. ഇരുപാദങ്ങളിലുമായി 5-3ന്റെ ആധികാരിക മാര്‍ജിനിലാണ് പെപ് ഗ്വാര്‍ഡിയോളുടെ കുട്ടികള്‍ നേടിയത്. ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിയുടെ ആദ്യത്തെ ഫൈനല്‍ പ്രവേശനം കൂടിയാണിത്.

1

രണ്ടാംപാദത്തില്‍ ലെറോയ് സാനെ, സെര്‍ജിയോ അഗ്വേറോ, കെവിന്‍ ഡിബ്രൂയ്ന്‍ എന്നിവരാണ് സിറ്റിക്കു വേണ്ടി വലകുലുക്കിയത്. മര്‍ലോണ്‍ പാക്കും ആഡെന്‍ ഫ്‌ളിന്റും ബ്രിസ്റ്റളിന്റെ ഗോളുകള്‍ മടക്കി. 2-0ന് ലീഡ് ചെയ്ത സിറ്റിയെ ഞെട്ടിച്ചുകൊണ്ട് കളി 90 മിനിട്ടുമ്പോഴേക്കും ബ്രിസ്റ്റള്‍ സ്‌കോര്‍ 2-2 ആക്കിയിരുന്നു. 90ാം മിനിറ്റിലായിരുന്നു ബ്രിസ്റ്റളിന്റെ സമനില ഗോള്‍. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ഡിബ്രുയ്‌നിലൂടെ സിറ്റി വിജയഗോള്‍ നിക്ഷേപിക്കുകയായിരുന്നു.

2

രണ്ടാം ഡിവിഷന്‍ ടീമായിരുന്നു ബ്രിസ്റ്റളെങ്കിലും ഏറ്റവും ശക്തമായ ടീമിനെ തന്നെയാണ് ഗ്വാര്‍ഡിയോള കളത്തിലിറക്കിയത്. ഇത് അവര്‍ക്കു ഗുണം ചെയ്യുകയും ചെയ്തു. ആദ്യപകുതിയില്‍ സിറ്റിയുടെ ആധിപത്യമാണ് കണ്ടത്. 2-0ന്റെ അനായാസ ജയത്തിലേക്ക് കുതിച്ച സിറ്റിക്ക് അവസാന 20 മിനിറ്റിലാണ് യഥാര്‍ഥ അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ബ്രിസ്റ്റള്‍ ഇരമ്പിക്കളിച്ചപ്പോള്‍ സിറ്റി പ്രതിരോധം ആടിയുലയുകയായിരുന്നു. ഫെബ്രുവരി 25നു വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ചെല്‍സി-ആഴ്‌സനല്‍ സെമി ഫൈനലിസ്റ്റിലെ വിജയിയാണ് സിറ്റിയുടെ എതിരാളികള്‍.

Story first published: Wednesday, January 24, 2018, 9:45 [IST]
Other articles published on Jan 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+