വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലണ്ടില്‍ വമ്പന്‍മാരുടെ മുന്നേറ്റം... സ്‌പെയിനില്‍ കരുത്തര്‍ക്കു കാലിടറി

സെര്‍ജിയോ അഗ്വേറോ സിറ്റിക്കു വേണ്ടി ഹാട്രിക്ക് നേടി

By Manu

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ബിഗ് ഫോറില്‍പ്പെട്ട ടീമുകള്‍ക്കെല്ലാം ജയം. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി, പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍ എന്നിവരെല്ലാം ജയം കൊയ്തു.

1

ചെല്‍സി 4-0ന് ബ്രൈറ്റണിനെ തരിപ്പണമാക്കിയപ്പോള്‍ സിറ്റി 3-1ന് ന്യൂകാസില്‍ യുനൈറ്റഡിനെ കെട്ടുകെട്ടിച്ചു. ക്രിസ്റ്റല്‍ പാലസിനെ 4-1നാണ് ആഴ്‌സനല്‍ മുക്കിയത്. യുനൈറ്റഡ് 1-0ന് ബേണ്‍ലിയെ മറികടക്കകുയായിരുന്നു. ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ടഗോളാണ് ബ്രൈറ്റണിനെതിരേ ചെല്‍സിക്ക് അനായാസ ജയമൊരുക്കിയതെങ്കില്‍ ഹാട്രിക് നേടിയ സെര്‍ജിയോ അഗ്വേറോയാണ് ന്യൂകാസിലിനെതിരേ സിറ്റിയുടെ ഹീറോ.

2

ആന്റണി മര്‍ഷ്യാലിന്റെ ഗോളിനായിരുന്നു യുനൈറ്റഡിന്റെ നേരിയ വിജയം. ന്യൂകാസിലിനെതിരേ നേടിയ ജയത്തോടെ ലീഗില്‍ തലപ്പത്തുള്ള സിറ്റി രണ്ടാംസ്ഥാനാക്കാരായ യുനൈറ്റഡുമായുള്ള അകലം 12 പോയിന്റാക്കി നിലനിര്‍ത്തി.

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ്, വലന്‍സിയ തുടങ്ങിയ മുന്‍നിര ടീമുകള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. അത്‌ലറ്റികോയെ ജിറോണ 1-1ന് തളയ്ക്കുകയായിരുന്നു. വലന്‍സിയയെ ലാസ് പാല്‍മസ് 2-1ന് അട്ടിമറിച്ചു. മറ്റൊരു കളിയില്‍ സെവിയ്യ 3-0ന് എസ്പാന്യോളിനെ തുരത്തി.

Story first published: Sunday, January 21, 2018, 9:50 [IST]
Other articles published on Jan 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X