Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊറാട്ടയുടെ ഹാട്രിക്കില്‍ ചെല്‍സി, സ്റ്റെര്‍ലിംഗിന്റെ ഡബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോളടിച്ച് കൂട്ടി കുതിപ്പ് തുടരുന്നു. ക്രിസ്റ്റല്‍പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌കോറിംഗ് പവര്‍ വീണ്ടും വ്യക്തമാക്കിയത്. ചെല്‍സിയും മോശമാക്കിയില്ല. എവേ മാച്ചില്‍ സ്‌റ്റോക് സിറ്റിയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് മുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് സതംപ്ടണിനെതിരെ മുഖം രക്ഷിച്ചപ്പോള്‍ ടോട്ടനം ഹോസ്പര്‍ 3-2ന് വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ ജയിച്ചു.

അഞ്ചടിച്ച് മാഞ്ചസ്റ്റര്‍...

അഞ്ചടിച്ച് മാഞ്ചസ്റ്റര്‍...

ആദ്യപകുതിയില്‍ ഒരു ഗോള്‍ മാത്രം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ലെറോയ് സാനെയാണ് നേടിയത്. രണ്ടാം പകുതിയില്‍ തുടരെ നാല് ഗോളുകള്‍. റഹീം സ്റ്റര്‍ലിംഗ് 51,59 മിനുട്ടുകളിലും അഗ്യുറോ എഴുപത്തൊമ്പതാം മിനുട്ടിലും ഡെല്‍ഫ് എണ്‍പത്തൊമ്പതാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.

മൊറാട്ടയുടെ ഹാട്രിക്കില്‍ ചെല്‍സി...

മൊറാട്ടയുടെ ഹാട്രിക്കില്‍ ചെല്‍സി...

സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയുടെ ഹാട്രിക്കാണ് സ്‌റ്റോക് സിറ്റിക്കെതിരെ ചെല്‍സിക്ക് ഗംഭീര ജയമൊരുക്കിയത്. ചെല്‍സിക്കായി ഹാട്രിക്ക് നേടുന്ന പതിനേഴാം താരമായി മൊറാട്ട. 2, 77, 82 മിനുട്ടുകളിലായിരുന്നു ഹാട്രിക്ക്.

ലുകാകുവിലൂടെ യുനൈറ്റഡ്..

ലുകാകുവിലൂടെ യുനൈറ്റഡ്..

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയ ഗോള്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു നേടി. ലീഗ് സീസണില്‍ ലുകാകുവിന്റെ ആറാം ഗോള്‍.

ആവേശപ്പോരില്‍ ലിവര്‍പൂള്‍...

ആവേശപ്പോരില്‍ ലിവര്‍പൂള്‍...

ലെസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ ആവേശക്കളിയായിരുന്നു. അഞ്ച് ഗോളുകള്‍ പിറന്ന മത്സരം. പതിനഞ്ചാം മിനുട്ടില്‍ സാലയും ഇരുപത്തിമൂന്നാം മിനുട്ടില്‍ കുട്ടീഞ്ഞോയും അറുപത്തെട്ടാം മിനുട്ടില്‍ ഹെന്‍ഡേഴ്‌സനും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ഒകസാകി, വാര്‍ഡി ലെസ്റ്ററിന്റെ ഗോളുകള്‍ നേടി.
പോയിന്റ് ടേബിള്‍...

ടീം മത്സരം പോയിന്റ് ക്രമം

മാഞ്ചസ്റ്റര്‍ സിറ്റി 6 16

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 6 16

ചെല്‍സി 6 13

ടോട്ടനം 6 11

ലിവര്‍പൂള്‍ 6 11

ഗോള്‍ നില...

വെസ്റ്റ്ഹാം യുനൈറ്റഡ് 2-3 ടോട്ടനം ഹോസ്പര്‍

ബണ്‍ലി 0-0 ഹഡര്‍സ്ഫീല്‍ഡ്

എവര്‍ട്ടന്‍ 2-1 എ എഫ് സി ബൗണ്‍മൗത്

മാഞ്ചസ്്റ്റര്‍ യുനൈറ്റഡ് 5-0 ക്രിസ്റ്റല്‍പാലസ്

സതംപ്ടണ്‍ 0-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സ്റ്റോക് സിറ്റി 0-4 ചെല്‍സി

സ്വാന്‍സി സിറ്റി 1-2 വാട്‌ഫോഡ്

ലെസ്റ്റര്‍ സിറ്റി 2-3 ലിവര്‍പൂള്‍

Story first published: Sunday, September 24, 2017, 14:15 [IST]
Other articles published on Sep 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+