Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ നാണംകെട്ട് യുനൈറ്റഡ്... സിറ്റിക്കു സൂപ്പര്‍ ജയം, ലിവര്‍പൂള്‍ മുന്നോട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മിന്നും ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മുക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ 2-0നു ഫുള്‍ഹാമിനെ തകര്‍ത്തുവിട്ടപ്പോള്‍ ചെല്‍സി എവര്‍ട്ടനുമായും (0-0) ആഴ്‌സനല്‍ വോള്‍ഫ്‌സുമായും (1-1) സമനില സമ്മതിച്ചു പിരിഞ്ഞു.

1

തീപാറുമെന്ന് വിലയിരുത്തപ്പെട്ട മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിനെതിരേ സിറ്റിയുടെ സമഗ്രാധിപത്യമാണ് കണ്ടത്. കളിയുടെ തുടക്കത്തില്‍ തന്നെ നിയന്ത്രണമേറ്റെടുത്ത സിറ്റി എതിരാളികള്‍ക്കു തിരിച്ചുവരാനുള്ള ഒരു പഴുതും അനുവദിച്ചില്ല. ഡേവിഡ് സില്‍വ (12ാം മിനിറ്റ്), സെര്‍ജിയോ അഗ്വേറോ (48), ഐകെയ് ഗ്യുന്‍ഡോഗന്‍ (86) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. യുനൈഡിന്റെ ആശ്വാസഗോള്‍ 58ാം മിനിറ്റില്‍ ആന്റണി മര്‍ഷ്യാലിന്റെ വകയായിരുന്നു. ഈ തോല്‍വിയോടെ ലീഗില്‍ തലപ്പത്തുള്ള സിറ്റിയുമായി യുനൈറ്റഡിന്റെ അകലം 12 പോയിന്റായി ഉയര്‍ന്നു. സിറ്റിക്ക് 32ഉം യുനൈറ്റഡിന് 20ഉം പോയിന്റാണുള്ളത്. ലീഗില്‍ എട്ടാംസ്ഥാനത്താണ് മുന്‍ ചാംപ്യന്മാര്‍.

അതേസമയം, ഇരുപകുതികളിലുമായി മുഹമ്മദ് സലാ (41ാം മിനിറ്റ്), സെര്‍ദാന്‍ ഷാക്വിരി (53) എന്നിവരുടെ ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ഫുള്‍ഹാമിനെ മറികടന്നത്. വോള്‍ഫ്‌സിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ആഴ്‌സനല്‍ ഗോള്‍ മടക്കി തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടത്. 13ാം മിനിറ്റില്‍ ഇവാന്‍ കവേലിറോയുടെ ഗോളില്‍ ഗണ്ണേ്‌സ് പിറകിലായിരുന്നു. ഫൈനല്‍ വിസിലിന് നാലു മിനിറ്റ് ബാക്കി നില്‍ക്കെ ഹെന്റിക്ക് മിക്കിതാര്‍യാന്റെ ഗോള്‍ ആഴ്‌സനലിനെ രക്ഷിക്കുകയായിരുന്നു.

Story first published: Monday, November 12, 2018, 9:04 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+