Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ കിരീടപ്പോര് മുറുകുന്നു... ലിവര്‍പൂളിനെ വീഴ്ത്തി സിറ്റി, അകലം നാലാക്കി കുറച്ചു

1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി നല്‍കി നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം. ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സിറ്റി ലിവര്‍പൂളിനെ കൊമ്പുകുത്തിക്കുകയായിരുന്നു. ജയത്തോടെ ഒന്നാമതുള്ള തങ്ങളുടെ ലീഡ് ഒമ്പതാക്കി ഉയര്‍ത്തുകയെന്ന ലിവര്‍പൂളിന്റെ സ്വപ്‌നങ്ങളാണ് ഇതോടെ തകര്‍ന്നുവീണത്.

ഇരുപകുതികളിലുമായി സെര്‍ജിയോ അഗ്വേറോ (40ാം മിനിറ്റ്), ലെറോയ് സാനെ (72) എന്നിവരുടെ ഗോളുകള്‍ക്കാണ് സിറ്റി സീസണിലെ നിര്‍ണായക ജയം സ്വന്തമാക്കിയത്. 64ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനായി വല കുലുക്കിയത്. ഈ മല്‍സരത്തിലെ ജയത്തോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന ലിവര്‍പൂളുമായുള്ള അകലം സിറ്റി നാലു പോയിന്റാക്കി കുറയ്ക്കുകയും ചെയ്തു. മാത്രമല്ല ടോട്ടനം ഹോട്‌സ്പറിനെ മറികടന്ന് അവര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സമനില കൊണ്ടു തൃപ്തിപ്പെട്ടു. എവേ മല്‍സരത്തില്‍ വിയ്യാറയലുമായാണ് യൂറോപ്യന്‍ ജേതാക്കള്‍ 2-2ന്റെ സമനില സമ്മതിച്ചത്. 1-2ന്റെ ജയത്തിലേക്കു നീങ്ങിയ റയലിനെ 82ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ വിയ്യാറയല്‍ തളയ്ക്കുകയായിരുന്നു. വിയ്യാറയലിന്റെ രണ്ടു ഗോളുകളും നേടിയത് സാന്റി കസോര്‍ലയാണ്. ആദ്യ ഗോള്‍ നാലാം മിനിറ്റിലായിരുന്നു. കരീം ബെന്‍സെമയും (7) റാഫേല്‍ വറാനുമാണ് (20) റയലിന്റെ സ്‌കോറര്‍മാര്‍.

Story first published: Friday, January 4, 2019, 8:01 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+