Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗഹൃദ ഫുട്‌ബോള്‍: യൊക്കോഹാമയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി,സെവിയ്യക്കും ജയം

യൊക്കോഹാമ: ക്ലബ്ബ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ജപ്പാനീസ് ക്ലബ്ബായ യൊക്കോഹാമയെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ പരാജയപ്പെടുത്തിയത്.ആദ്യ മിനുട്ടുകളില്‍ സിറ്റിയോട് കിടപിടിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ യൊക്കോഹാമയ്ക്ക് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് സിറ്റിയുടെ പരിചയസമ്പന്നതയ്ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു.

ഗബ്രിയേല്‍ ജീസസ്,സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ക്ക് സിറ്റി നിരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ മുന്‍നിരയില്‍ റഹിം സ്‌റ്റെര്‍ലിങ്ങിനൊപ്പം ലിറോയ് സാനെയും ബെര്‍ണാഡോ സില്‍വയും സ്ഥാനം പിടിച്ചു.ഡേവിഡ് സില്‍വ,റോഡ്രിഗോ,കെവിന്‍ ഡി ബ്രൂയിന്‍,വാല്‍ക്കര്‍,സ്‌റ്റോണിസ്,ലാപ്പോര്‍ട്ടെ,സിന്‍ചിന്‍കോ എന്നിവര്‍ക്കും ആദ്യ ഇലവനില്‍ പെപ് അവസരം നല്‍കി. മറുവശത്ത് മാര്‍ക്കോസ് ജൂനിയറെ കുന്തമുനയാക്കിയായിരുന്നു യൊക്കോഹാമയുടെ പടയൊരുക്കം.

manchestercity

18ാം മിനുട്ടില്‍ കരുത്ത് തെളിയിച്ച് സിറ്റി വലകുലുക്കി.ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ കെവിന്‍ ഡി ബ്രൂയിനാണ് ലക്ഷ്യം നേടിയത്. എന്നാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ യൊക്കോഹാമ സമനില പിടിച്ചു.എന്‍ഡോയാണ് വലകുലുക്കിയത്. ലീഡിനായി മികച്ച മത്സരം തന്നെ ഇരു കൂട്ടരും പുറത്തെടുത്തു.40ാം മിനുട്ടില്‍ ഡി ബ്രൂയിനിന്റെ അസിസ്റ്റില്‍ റഹിം സ്റ്റെര്‍ലിങ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. അവസാന മിനുട്ടില്‍ ലൂക്കാസ് നിമിച്ചയാണ് സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. പ്രീ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സിറ്റി ഹാട്രിക് പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ സജീവമാക്കുകയാണ്.

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ സെവിയ്യ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇംഗ്ലീഷ് കരുത്തും സ്പാനിഷ് കരുത്തും കൊമ്പുകോര്‍ത്ത മത്സരത്തിന്റെ 47ാം മിനുട്ടില്‍ ലൂക്കാസ് ഒക്കാംപോസാണ് സെവിയ്യയുടെ വിജയഗോള്‍ നേടിയത്.

Story first published: Sunday, July 28, 2019, 10:14 [IST]
Other articles published on Jul 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+