Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പില്‍ മുത്തമിട്ടു; വാറ്റ്ഫഡിനെ തകര്‍ത്തത് അരഡസന്‍ ഗോളുകള്‍ക്ക്

ലണ്ടന്‍: വാറ്റ്ഫഡിനെ അരഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു. ഇതോടെ സീസണില്‍ ട്രിപ്പില്‍ കിരീടനേട്ടത്തിലെത്താനും സിറ്റിക്ക് കഴിഞ്ഞു. നേരത്തെ ലീഗ് കപ്പും പ്രീമിയര്‍ ലീഗും സിറ്റി സ്വന്തമാക്കിയിരുന്നു. ലീഗ് കപ്പ് ഫൈനലില്‍ ചെല്‍സിയെ തോല്‍പ്പിച്ച സിറ്റി ലിവര്‍പൂളിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായത്.

manchestercity

എഫ്എ കപ്പ് ഫൈനലില്‍ ദുര്‍ബലര്‍ എതിരാളികളായി എത്തിയപ്പോള്‍ തന്നെ സിറ്റി കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച സിറ്റി ഡേവിഡ് സില്‍വ(26), ഗബ്രിയേല്‍ ജീസസ്(38) എന്നിവരുടെ ഗോളില്‍ ആദ്യപകുതിയില്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ കെവിന്‍ ഡി ബ്രുയിന്‍(61), ജീസസ്(68), റഹീം സ്റ്റര്‍ലിങ്(81, 87) എന്നിവരും ഗോള്‍ സ്വന്തമാക്കി.

എഫ് എ കപ്പ് ഫൈനലിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമാണിത്. സിറ്റിയുടെ ആക്രമണാത്മക ഫുട്‌ബോളിന് മുന്നില്‍ വാറ്റ്ഫഡ് തകര്‍ന്നടിഞ്ഞു. ഒരവസരത്തില്‍പോലും മികച്ച മുന്നേറ്റമുണ്ടാക്കാനോ എതിര്‍നിരയില്‍ ഭീഷണിയുയര്‍ത്താനോ വാറ്റ്ഫഡിന് കഴിഞ്ഞില്ല. പ്രതിരോധത്തിലെ പിഴവുകളും വാറ്റ്ഫഡിന് തിരിച്ചടിയായി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ കിരീടനേട്ടമുണ്ടാക്കാനായില്ലെങ്കിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് സിറ്റി അടുത്ത സീസണിലേക്ക് കടക്കുന്നത്.

Story first published: Sunday, May 19, 2019, 9:45 [IST]
Other articles published on May 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+