Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വാറി'ല്‍ ജയിച്ച് ലിവര്‍പൂള്‍; സിറ്റിക്കും ജയം, ആഴ്‌സണലിനെ വീഴ്ത്തി ചെല്‍സിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുന്‍നിര ടീമുകള്‍ ജയം സ്വന്തമാക്കി. ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ജയത്തോടെ മുന്നേറിയപ്പേള്‍ ആഴ്‌സണല്‍ തോല്‍വി വഴങ്ങി. വോള്‍വസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ചെല്‍സി 2-1ന് ആഴ്‌സണലിനേയും മാഞ്ചസ്റ്റര്‍ സിറ്റി 2-0ത്തിന് ഷെഫീല്‍ഡ് യുണൈറ്റഡിനേയും തോല്‍പ്പിച്ചു.

പൊരുതിക്കളിച്ച വോള്‍വസിനെതിരെ ലിവര്‍പൂള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ സാദിയോ മാനെ ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കി. ഗോള്‍ ആദ്യം അനുവദിക്കാതിരുന്ന റഫറി വീഡിയോ നിരീക്ഷിച്ചശേഷമാണ് ഗോള്‍ അനുവദിച്ചത്. ആദ്യ പകുതിയില്‍ തന്നെ വോള്‍വസ് ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, വാര്‍ നിരീക്ഷിച്ചശേഷം ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ജയത്തോടെ 19 കളികളില്‍നിന്നും ലിവര്‍പൂളിന് 55 പോയന്റായി. 20 കളികളില്‍നിന്നും 42 പോയന്റുള്ള ലെസ്റ്റര്‍ രണ്ടാമതും 41 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

liverpool

സൂപ്പര്‍ മത്സരത്തില്‍ ആഴ്‌സണലിനെയാണ് ചെല്‍സി മറികടന്നത്. 13-ാം മിനിറ്റില്‍ ഔബമയാങ് നേടിയ ഗോളില്‍ മുന്നിലെത്തിയ ആഴ്‌സണലിനെ ജോര്‍ഗീന്യോ(83), ടാമി അബ്രഹാം(87) എന്നിവരിലൂടെ ചെല്‍സി മറികടക്കുകയായിരുന്നു. ഷെഫീല്‍ഡിനെതിരെ സെര്‍ജിയോ അഗ്യൂറോ(52), കെവിന്‍ ഡി ബ്രുയിന്‍(82) എന്നിവര്‍ സിറ്റിക്കുവേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തു. സിറ്റിക്കെതിരെ ഒരുതവണപോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഷെഫീല്‍ഡിന് കഴിഞ്ഞില്ല.

Story first published: Monday, December 30, 2019, 11:22 [IST]
Other articles published on Dec 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+