Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പതിനൊന്ന് പോയിന്റ് ലീഡ്, ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്മസ് ചാമ്പ്യന്‍മാര്‍!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. 43താം മിനുട്ടില്‍ സില്‍വയും 54താം മിനുട്ടില്‍ ഓടമെന്‍ഡിയുമാണ് സ്‌കോര്‍ ചെയ്തത്. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ മാര്‍കസ് റാഷ്‌ഫോഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു. മറ്റ് മത്സരങ്ങളില്‍ സതംപ്ടണും ആഴ്‌സണലും ഓരോ ഗോള്‍ അടിച്ച്പിരിഞ്ഞു. ലിവര്‍പൂളും എവര്‍ട്ടനും 1-1ന് സമനിലയില്‍.

പ്രീമിയര്‍ ലീഗ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിമുറുക്കി. പതിനാറ് മത്സരങ്ങളില്‍ 46 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 35 പോയിന്റാണുള്ളത്. പതിനൊന്ന് പോയിന്റിന്റെലീഡ് സിറ്റിയുടെ കിരീട സാധ്യതവര്‍ധിപ്പിച്ചിരിക്കുന്നു.

manchester

ലിവര്‍പൂളില്‍ നടന്ന ആവേശപ്പോരില്‍ എവര്‍ട്ടന്‍ വെയിന്‍ റൂണിയിലൂടെ സമനില പിടിച്ചു. എഴുപത്തേഴാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് റൂണിയുടെ സ്‌കോറിംഗ്. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ മുഹമ്മദ് സാലയാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയത്.ആഴ്‌സണല്‍ മൂന്നാം മിനുട്ടില്‍ പിറകിലായെങ്കിലും എണ്‍പത്തെട്ടാം മിനുട്ടില്‍ ഗംഭീരമായി തിരിച്ചുവന്നു. ജിറൂദാണ് സമനില ഗോള്‍ നേടിയത്.29 പോയിന്റുമായി ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്താണ്. മുപ്പത് പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്ത്.

Story first published: Monday, December 11, 2017, 10:08 [IST]
Other articles published on Dec 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+