Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ലീഗ് കപ്പ്; ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് സിറ്റി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യപാദ സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. 3-1 എന്ന സ്‌കോറിനാണ് സിറ്റി ജയം സ്വന്തമാക്കിയത്. യുണൈറ്റഡിന്റെ തട്ടകത്തില്‍ നേടിയ രണ്ട് ഗോള്‍ മാര്‍ജിനുള്ള വിജയം രണ്ടാംപാദ മത്സരത്തില്‍ സിറ്റിക്ക് മേല്‍ക്കൈ നല്‍കും. ജനുവരി 30നാണ് രണ്ടാം പാദ മത്സരം നടക്കുക. മറ്റൊരു സെമിയുടെ ആദ്യപാദത്തില്‍ ബുധനാഴ്ച ലെസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ നേരിടും.

യുണൈറ്റഡിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. പന്തടക്കത്തിലും ഗോളാക്രമണത്തിലും സിറ്റി ആധിപത്യം പുലര്‍ത്തി. 17-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വ സിറ്റിക്കായി ലീഡെടുത്തു. 33-ാം മിനിറ്റില്‍ റിയാദ് മെഹറസ് രണ്ടാം ഗോള്‍ നേടി. 38-ാം മിനിറ്റില്‍ പെരേരയുടെ സെല്‍ഫ്‌ഗോള്‍കൂടി വന്നതോടെ യുണൈറ്റഡ് തോല്‍വി ഉറപ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ആതിഥേയര്‍ 70-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിലൂടെയാണ് ഒരു ഗോള്‍ മടക്കിയത്.

manchestercityvsmanchesterunited

രണ്ടാംപാദ മത്സരത്തില്‍ എവേ ഗോളിന്റെ മേല്‍ക്കൈ സിറ്റിക്ക് ലഭിക്കുമെന്നിരിക്കെ ടീം ലീഗ് കപ്പിന്റെ ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. പ്രീമയില്‍ ലീഗിലും ഇത്തവണ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഗ് കപ്പിലെ കനത്ത തോല്‍വി മറ്റൊരു തിരിച്ചടിയായി. രണ്ടാംപാദമത്സരം സിറ്റിയുടെ മൈതാനത്ത് നടക്കുന്നതുകൊണ്ടുതന്നെ യുണൈറ്റഡിന്റെ ഫൈനല്‍മോഹം സാധ്യമാകണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം.

Story first published: Wednesday, January 8, 2020, 9:09 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+