Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും സെഞ്ച്വറി... ടോട്ടനം, നാപ്പോളി ടീമുകള്‍ക്കും ജയം

ലണ്ടന്‍/റോം/മ്യൂണിക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ശക്തരായ ടോട്ടനം ഹോട്‌സ്പറിനും വിജയം. 23ാം റൗണ്ട് മല്‍സരങ്ങളില്‍ സിറ്റി 3-0ന് ഹഡേര്‍സ്ഫീല്‍ഡ് ടൗണിനെയും ടോട്ടനം 2-1ന് ഫുള്‍ഹാമിനെയും പരാജയപ്പെടുത്തുകയായിരുന്നു. എവേ മല്‍സരത്തില്‍ ഡാനിലോ, റഹീം സ്‌റ്റെര്‍ലിങ്, ലിയോറി സാനെ എന്നിവരാണ് സിറ്റിക്കു വേണ്ടി വലക്കുലുക്കിയത്.

മല്‍സരത്തിലൂടെ സിറ്റി ഈ സീസണില്‍ ഗോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള പോയിന്റ് അകലം നാലാക്കി കുറയ്ക്കാനും സിറ്റിക്കായി. എവേ മല്‍സരത്തില്‍ ഇഞ്ചുറിടൈമില്‍ ഹാരി വിന്‍ക്‌സ് നേടിയ ഗോളാണ് ഫുള്‍ഹാമിനെതിരേ ടോട്ടനമിന് വിജയമൊരുക്കിയത്. ടോട്ടനമിന്റെ ഫെര്‍ണാണ്ടോ ലോറെന്റയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഫുള്‍ഹാം ആദ്യം മുന്നിലെത്തിയത്.

manchester

എന്നാല്‍, ഡാലെ അലിയിലൂടെ ഒപ്പമെത്തിയ ടോട്ടനം ഇഞ്ചുറിടൈമിലെ മൂന്നാം മിനിറ്റില്‍ വിന്‍ക്‌സിലൂടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. ലീഗില്‍ 51 പോയിന്റുമായി സിറ്റിക്കു പിന്നിലായി മൂന്നാം സ്ഥാനത്താണ് ടോട്ടനം. ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി 2-1ന് ലാസിയോയെയും അറ്റ്‌ലാന്റെ 5-0ന് ഫ്രോസിനോനിനെയും ജര്‍മന്‍ ലീഗില്‍ ഹെര്‍ത്ത 3-1ന് നേണ്‍ബെര്‍ഗിനെയും ഷാല്‍ക്കെ 2-1ന് വോള്‍ഫ്‌സ്ബര്‍ഗിനെയും പരാജയപ്പെടുത്തി.

Story first published: Monday, January 21, 2019, 10:36 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+