For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി; ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് സീസണില്‍ വിലക്ക്

ലണ്ടന്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍നിന്നും വിലക്ക്. ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതേസമയം, ഇപ്പോള്‍ നടന്നുവരുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിനു തുടര്‍ന്നും കളിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി. 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും സിറ്റിക്ക് വിധിച്ചിട്ടുണ്ട്.

ഒരു ജര്‍മന്‍ മാസിക സിറ്റിയുടെ ചില ഇമെയിലുകളില്‍ പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ 2012നും 2016നും ഇടയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ കബളിപ്പിക്കുകയായിരുന്നു. ഇതിലൂടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ കോടികളൊഴുക്കാന്‍ സിറ്റിക്ക് കഴിഞ്ഞു.

manchestercity

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്വത്തിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് 2008 മുതല്‍ സിറ്റിയുടെ ഉടമകള്‍. ഇതിനുശേഷം സിറ്റി ഇംഗ്ലീഷ് ഫുട്‌ബോളില്‍ മുന്‍നിര ടീമുകളിലൊന്നായി. ഇന്ത്യന്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയടക്കം വിവിധ രാജ്യങ്ങളിലെ 8 ക്ലബ്ബുകളില്‍ ഇപ്പോള്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ വിലക്ക് സിറ്റിക്ക് ശതകോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കും. അതേസമയം, യുവേഫ തീരുമാനത്തിനെതിരെ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.

Story first published: Saturday, February 15, 2020, 9:09 [IST]
Other articles published on Feb 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+