Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും എഫ് എ കപ്പിന്റെ സെമിഫൈനലില്‍, ലിങ്കണ്‍ സിറ്റിയുടെ കുതിപ്പ് അവസാനിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും എഫ് എ കപ്പിന്റെ സെമിഫൈനലില്‍. മിഡില്‍സ്ബറോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റിയുടെ മുന്നേറ്റം.

സില്‍വ, അഗ്യുറോ..സിറ്റി !

സില്‍വ, അഗ്യുറോ..സിറ്റി !

ഡേവിഡ് സില്‍വയും സെര്‍ജിയോ അഗ്യുറോയും നേടിയ ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. മൂന്നാം മിനുട്ടില്‍ പാബ്ലോ സബലെറ്റയുടെ പാസിലാണ് സില്‍വയുടെ ഗോള്‍. ലെറോയ് സാനെയടെ തകര്‍പ്പന്‍ ലോംഗ് പാസില്‍ അഗ്യുറോയും വല കുലുക്കി.

ബ്രാഡ് ഗുസാനാണ് താരം...

ബ്രാഡ് ഗുസാനാണ് താരം...

മിഡില്‍സ്ബറോ ഗോള്‍ കീപ്പര്‍ ബ്രാഡ് ഗുസാനാണ് കളിയിലെ താരം. എട്ട് സേവുകളാണ് ഗുസാന്‍ നടത്തിയത്. പലതും ക്ലോസ് റേഞ്ചില്‍ നിന്നുള്ളത്. സിറ്റിയുടെ വിജയമാര്‍ജിന്‍ അരഡസന്‍ ഗോളിലെത്താതെ നോക്കിയത് ഗുസാന്റെ മികവ് തന്നെ.

അഞ്ച് ഗോളുകള്‍, ലിങ്കണ്‍ തകര്‍ന്നു..

അഞ്ച് ഗോളുകള്‍, ലിങ്കണ്‍ തകര്‍ന്നു..

ആഴ്‌സണലാകട്ടെ നോണ്‍ ലീഗ് ക്ലബ്ബായ ലിങ്കണ്‍ സിറ്റിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് സെമി ടിക്കറ്റെടുത്തത്.

അട്ടിമറി വീരന്‍മാരായ ലിങ്കണ്‍ സിറ്റിയെ ആദ്യ പകുതിയില്‍ 1-0ന് പിറകിലാക്കിയ ആഴ്‌സണല്‍ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ അടിച്ചു കയറ്റി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തിയോ വാല്‍ക്കോട്ടാണ് ലീഡ് ഗോള്‍ നേടിയത്. അമ്പത്തിമൂന്നാം മിനുട്ടില്‍ ഒലിവര്‍ ജിറൂദിലൂടെ ആഴ്‌സണല്‍ 2-0ന് മുന്നില്‍. വാട്ടര്‍ഫാളിന്റെ സെല്‍ഫ് ഗോളില്‍ ആഴ്‌സണല്‍ 3-0ന് ലീഡെടുത്തു. എഴുപത്തിരണ്ടാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസും എഴുപത്തഞ്ചാം മിനുട്ടില്‍ ആരോന്‍ റാംസിയും ഗണ്ണേഴ്‌സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

വെംഗര്‍ക്ക് മുഖം രക്ഷിക്കാനാകുമോ ?

വെംഗര്‍ക്ക് മുഖം രക്ഷിക്കാനാകുമോ ?

പതിമൂന്നാമത് എഫ് എ കപ്പ് കിരീടമാണ് ആഴ്‌സണല്‍ ലക്ഷ്യമിടുന്നത്. ഈ വിജയം കോച്ച് ആര്‍സെന്‍ വെംഗര്‍ക്ക് എത്ര മാത്രം ആശ്വാസമേകും എന്നത് വ്യക്തമല്ല. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 10-2ന് തോറ്റതോടെ വെംഗര്‍ക്ക് പുതിയ കരാര്‍ നല്‍കരുതെന്ന ആവശ്യം ക്ലബ്ബ് ആരാധകര്‍ ഉയര്‍ത്തിക്കഴിഞ്ഞു. എഫ് എ കപ്പ് മത്സരത്തിന് തൊട്ട് മുമ്പായിട്ട് ഇരുനൂറോളം വരുന്ന ക്ലബ്ബ് അനുകൂലികള്‍ വെംഗര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Story first published: Sunday, March 12, 2017, 10:22 [IST]
Other articles published on Mar 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+