Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെപ് ഗോര്‍ഡിയോളയുടെ ടീമില്‍ കെവിന്‍ ഉണ്ടാകും, ദീര്‍ഘകാലം!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പിന് ശക്തിയേകുന്ന ബെല്‍ജിയം മിഡ്ഫീല്‍ഡറാണ് കെവിന്‍ ഡി ബ്രൂയിന്‍. നിശബ്ദ വിപ്ലവകാരിയായാണ് കെവിന്‍ അറിയപ്പെടുന്നത്. തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്ന മിടുക്കന്‍. ഇരുപത്താറുകാരനെ ടീമില്‍ നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് സിറ്റി. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ കെവിനെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളെല്ലാം രംഗത്തെത്തും. എന്നാല്‍, ഏറ്റവും ആകര്‍ഷകമായ കരാര്‍ നല്‍കി ഒപ്പം നിര്‍ത്താനാണ് സിറ്റിയുടെ തീരുമാനം.

ജര്‍മന്‍ ക്ലബ്ബ് വോള്‍സ്ബര്‍ഗില്‍ നിന്ന് 55 ദശലക്ഷം പൗണ്ടിന്റെ കരാറില്‍ സിറ്റിയിലെത്തിയ കെവിന്‍ ബ്രൂയിന് 2024 വരെ നീളുന്ന കരാര്‍ നല്‍കാനാണ് ആലോചിക്കുന്നത്. നിലവിലെ വേതനത്തിന്റെ ഇരട്ടിയാകും പുതിയ കരാറില്‍. ആഴ്ചയില്‍ രണ്ട് ലക്ഷം പൗണ്ടിന് മുകളിലാകും കെവിന്റെ പുതിയ വേതനം എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

kevindebruyne

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താന്‍ ഫുട്‌ബോള്‍ ആസ്വദിക്കുകയാണ്. മറ്റൊരിടത്തും ലഭിക്കാത്ത ആനന്ദമാണ് പെപ് ഗോര്‍ഡിയോള എന്ന പരിശീലകന് കീഴില്‍ അനുഭവിക്കുന്നത് - കെവിന്‍ പറഞ്ഞു.

Story first published: Wednesday, December 20, 2017, 11:29 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+