Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെര്‍ബിക്ക് ശേഷം കൂട്ടത്തല്ല് ! സിറ്റിയുടെ അസിസ്റ്റന്റ് കോച്ചിന്റെ നെറ്റി പൊട്ടി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ശേഷം ഓള്‍ഡ്ട്രഫോര്‍ഡിലെ ടണലിനുള്ളില്‍ സംഭവിച്ചതെന്ത് ? മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആഹ്ലാദപ്രകടനം കലാശിച്ചത് അടിപിടിയില്‍ എന്ന് സൂചന. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളും കോച്ച് ജോസ് മൗറിഞ്ഞോയും ഉള്‍പ്പെട്ട തര്‍ക്കം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വലിയ നാണക്കേടായിരിക്കുകയാണ്.

മത്സരം 2-1ന് സിറ്റി ജയിച്ചത് ഹോം ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വലിയ തിരിച്ചടിയാണ്. അതേ സമയം തുടരെ പതിനാലാം ജയം നേടി റെക്കോര്‍ഡിട്ടതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമായിരുന്നു സിറ്റിയുടെ കളിക്കാര്‍. ഗ്രൗണ്ടില്‍ ആടിത്തിമിര്‍ത്ത സിറ്റിക്കാര്‍ അവരുടെ ഡ്രസിംഗ് റൂമില്‍ വലിയ ശബ്ദത്തോടെയാണ് ആഘോഷം പൊടിപൊടിച്ചത്. ഇത് യുനൈറ്റഡ് കോച്ച് മൗറിഞ്ഞോയെ ചൊടിപ്പിച്ചു.

coach

സിറ്റിയുടെ ഗോളി എഡേഴ്‌സനോട് താനാരെടാ, പരിഹസിക്കാന്‍ എന്നാക്രോശിച്ച് മൗറിഞ്ഞോ കയര്‍ത്തു. ഇത് എഡേഴ്‌സനെയും രോഷാകുലനാക്കിയത്രെ. തങ്ങളുടെ ഡ്രസിംഗ് റൂമിനടത്ത് തിരിഞ്ഞു കളിക്കേണ്ടെന്ന പരിഹാസമായിരുന്നു എഡേഴ്‌സനും സിറ്റിയുടെ മറ്റ് കളിക്കാരും മൗറിഞ്ഞോയുടെ പിന്നാലെ ചെന്ന് പറഞ്ഞത്. ഇതു കണ്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാരും രംഗത്തിറങ്ങി. സിറ്റിയുടെ അസിസ്റ്റന്റ് കോച്ച് അര്‍ടെറ്റയുടെ നെറ്റിയില്‍ നിന്ന് രക്തമൊഴുകിയത് എന്ത് പറ്റിയിട്ടാണെന്ന് വ്യക്തമല്ല. ലുകാകു വെള്ളക്കുപ്പി വലിച്ചെറിഞ്ഞപ്പോളാണ് നെറ്റ് പൊട്ടിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപതോളം പേര്‍ തമ്മിലുണ്ടായ വാഗ്വാദവും ഉന്തും തള്ളും എഫ് എ അന്വേഷിക്കും. യുനൈറ്റഡ് അധികൃതരോട് സി സി ടി വി ദൃശ്യങ്ങള്‍ ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Story first published: Tuesday, December 12, 2017, 12:18 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+