Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ നാണംകെടുത്തി സിറ്റി വീണ്ടും തലപ്പത്ത്; ബാഴ്‌സയ്ക്ക് സമനില, റയല്‍ അടുക്കുന്നു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് വമ്പന്മാരുടെ പോരാട്ടത്തില്‍ ചെല്‍സിയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സിറ്റിക്കു കഴിഞ്ഞു. ലാ ലീഗയില്‍ ബാഴ്‌സലോണ വീണ്ടും സമനിയില്‍ കുടുങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള പോയന്റ് വ്യത്യാസവും കുറഞ്ഞു.

സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിയോടേറ്റ തോല്‍വിക്ക് മധുപ്രതികാരം കൂടിയായി സിറ്റിയുടെ വിജയം. സിറ്റിക്കുവേണ്ടി സെര്‍ജിയോ അഗ്യൂറോ ഹാട്രിക് നേടി. 13, 19, 56 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക്. റഹീം സ്റ്റര്‍ലിങ്(4, 80), ഗുണ്ടോഗന്‍(25) എന്നിവരും സിറ്റിക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ദുര്‍ബലമായ പ്രതിരോധമാണ് ചെല്‍സിക്ക് വിനയായത്. കിട്ടിയ അവസരം വിനിയോഗിക്കുന്നതിലും മൗറീസിയോ സാറിയുടെ ടീം വിജയിച്ചില്ല.

sergioaguero

മറ്റൊരു മത്സരത്തില്‍ ടോട്ടനം 3-1 എന്ന സ്‌കോറിന് ലീസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ഡാവിന്‍സണ്‍ സാഞ്ചെസ്(33), എറിക്‌സണ്‍(63), സണ്‍ ഹെങ് മിന്‍(90+1) എന്നിവരാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്. 26 കളികളില്‍നിന്നും 60 പോയന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്താണ്. 27 കളികളില്‍നിന്നും മാഞ്ചസ്റ്റര്‍ സിറ്റി 65 പോയന്റുമായി ഒന്നാം സ്ഥാനത്തും 26 കളികളില്‍നിന്നും ലിവര്‍പൂള്‍ 65 പോയന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

ലാ ലീഗിയില്‍ രണ്ടാം സ്ഥാനക്കാര്‍ക്കെതിരെ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം ബാഴ്‌സലോണ തുലച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ലീഗില്‍ 23 കളികളില്‍നിന്നും ബാഴ്‌സയ്ക്ക് 51 പോയന്റുണ്ട്. തൊട്ടുപിന്നിലുള്ള റയല്‍ മാഡ്രിഡിന് 45 പോയന്റാണുള്ളത്. നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോയെ 3-1 എന്ന സ്‌കോറന് തോല്‍പ്പിച്ചാണ് റയല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.

Story first published: Monday, February 11, 2019, 10:13 [IST]
Other articles published on Feb 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+