Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അത്ഭുതതാരം, പ്രായം പതിനേഴ്, പേര് ഫില്‍ ഫോഡന്‍, ആളൊരു മെസി തന്നെ !!

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ നിരയെ വെള്ളം കുടിപ്പിച്ച യുവതാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. മെസിയെ പോലെ ഇടത് കാലിലാണ് കളി. വേഗതയുണ്ട്, കൃത്യതയുണ്ട്, പക്വതയാര്‍ജിച്ചു വരുന്നു. ആ പതിനേഴ് വയസുള്ള ആ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ പേര് ഫില്‍ ഫോഡന്‍. സിറ്റിയുടെ കോച്ച് പെപ് ഗോര്‍ഡിയോളക്ക് ആ യുവ പ്ലേമേക്കറെ എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല. യുനൈറ്റഡിനെതിരെ മത്സരം തോറ്റെങ്കിലും ഗോര്‍ഡിയോള നിരാശനല്ല. ഫോഡന്‍ എന്ന പ്രതിഭയുടെ മികവ് നേരില്‍ കാണാന്‍ സാധിച്ചല്ലോ. സിറ്റിയുടെ അക്കാദമി താരമാണ് ഫോഡന്‍. പ്രായത്തെ കവച്ചുവെക്കുന്ന പ്രതിഭയാണ് ഫോഡനില്‍ ഗോര്‍ഡിയോള ദര്‍ശിക്കുന്നത്.

ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെ താരോദയം കണ്ടതിന് ശേഷം അതുപോലൊരു അനുഭവമുണ്ടായത് ഫോഡനെ കണ്ടപ്പോഴാണെന്ന് ഗോര്‍ഡിയോള പറയുന്നു.

philfoden

പ്രീ സീസണില്‍ ഫോഡനെ സീനിയര്‍ ടീമിനൊപ്പം നിലനിര്‍ത്താനാണ് ഗോര്‍ഡിയോളയുടെ തീരുമാനം. ഒമ്പതാം വയസിലാണ് ഫോഡന്‍ സിറ്റിയിലെത്തിയത്. അണ്ടര്‍ 18 ടീമില്‍ മിന്നുന്ന പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ ഫോഡന്‍ പുറത്തെടുത്തത്.

കഴിഞ്ഞ സീസണില്‍ മുപ്പത്തൊന്ന് മത്സരങ്ങളില്‍ പതിനഞ്ച് ഗോളുകള്‍ നേടിയ ഫോഡന്‍ പെപ് ഗോര്‍ഡിയോളയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അണ്ടര്‍ 17 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനായി രണ്ട് ഗോളുകള്‍ നേടിയിരുന്നു ഫോഡന്‍.

Story first published: Sunday, July 23, 2017, 8:54 [IST]
Other articles published on Jul 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+