Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിരോധം ശക്തിപ്പെടുത്തി കേരളം ഡല്‍ഹിയെ പിടിച്ചുകെട്ടും, ഒരു ഗോള്‍ ജയം നിലനിര്‍ത്തി ഫൈനല്‍ ഉറപ്പിക്കും ! നാളെ ഇതാകുമോ സംഭവിക്കുക!!

കൊച്ചി: ഡല്‍ഹിയില്‍ നാളെ (ബുധന്‍) വൈകീട്ട് ഏഴിന് കിക്കോഫ് വിസില്‍ മുഴങ്ങുമ്പോള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ഹൃദയവും മിടിക്കാന്‍ തുടങ്ങും. കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്‍ മൂന്നാം സീസണിന്റെ ഫൈനലില്‍ പ്രവേശിക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കപ്പെടുക ഡല്‍ഹി ഡൈനമോസിന്റെ തട്ടകത്തിലെ രണ്ടാം പാദ സെമിയിലാണ്. ഹോം ഗ്രൗണ്ടിലെ ആദ്യപാദം ഒറ്റ ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിനുണ്ട്.

എന്നാല്‍, അത് പോര. ഡല്‍ഹിയാണ് എതിരാളി. ഇറ്റാലിയന്‍ കോച്ച് ജിയാന്‍ ലൂക സംബ്രോട്ടയുടെ പരിശീലന തന്ത്രങ്ങളും ഫ്‌ളോറന്റ്മലൂദ എന്ന യൂറോപ്യന്‍ ഫുട്‌ബോളിലെ മുന്‍ അതികായനും ഒന്നിക്കുന്ന നിരയാണ് ഡല്‍ഹി. ടൂര്‍ണമെന്റിലെ മികച്ച ടീം ഇപ്പോഴും ഡല്‍ഹി തന്നെയാണ്. ഹോം ഗ്രൗണ്ടില്‍ അവരുടെ വീര്യമേറുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിന് നന്നായറിയാം.

delhidynamos

മികച്ച പ്രതിരോധം ഒരുക്കും...

ഒരു ഗോളിന് ജയിച്ചു നില്‍ക്കുന്നതിനാല്‍, ഗോള്‍ വഴങ്ങാതിരിക്കുക എന്ന ബുദ്ധിയാകും കോച്ച് സ്റ്റീവ് കോപ്പല്‍ പ്രയോഗിക്കുക. എന്നാല്‍ അമിതപ്രതിരോധം ആത്മഹത്യാപരമാണ് എന്ന ഫുട്‌ബോള്‍ ആപ്തവാക്യവും കോപ്പലിന്റെ തലക്കുള്ളില്‍ മുഴങ്ങുന്നുണ്ടാകണം.

ആദ്യപാദത്തില്‍ ഗാസെയെ പൂട്ടിക്കളഞ്ഞ രീതി അഭിനന്ദനാര്‍ഹമായിരുന്നു. കീന്‍ ലൂയിസിനും കാര്യമായ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല എന്നത് പ്രതിരോധ നിരയുടെ മികവാണ്.

ഹോസുവിന്റെ കാര്യം...


ഹോസു പ്രിറ്റോ എന്ന ലെഫ്റ്റ് വിംഗ് ബാക്ക് ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമാണ്. കാണികള്‍ക്കും ഹൊസുവുണ്ടെങ്കിലേ ഹരമുള്ളൂ. ആദ്യപാദ സെമിയില്‍ പരുക്കേറ്റ് കളംവിട്ട ഹൊസു രണ്ടാംപാദത്തില്‍ കളിക്കുമോ ? കോച്ച് ഇനിയും മനസ് തുറന്നിട്ടില്ല.

എവേ ആനുകൂല്യമുണ്ടാകില്ല...

യൂറോപ്പിലെ പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ എവേ അനുകൂല്യം ഐ എസ് എല്ലില്‍ ഇല്ല. എതിര്‍ ടീമിന്റെ ഗ്രൗണ്ടില്‍ നേടുന്ന ഗോളിന് പ്രത്യേക പരിഗണനയില്ലാതാകുന്നതോടെ, ഗോളുകളുടെ തുല്യത മത്സരത്തെ അധിക സമയത്തേക്കും ഷൂട്ടൗട്ടിന്റെ മുള്‍മുനയിലേക്കും കൊണ്ടും പോകും.

പതിനഞ്ച് മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായിട്ട് അധിക സമയത്തെ കളി നടക്കും.

Story first published: Tuesday, December 13, 2016, 8:59 [IST]
Other articles published on Dec 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+