ലോകകപ്പ് ഫൈനല്‍ കണ്ട സിനിമ താരങ്ങള്‍
ലോകകപ്പിന്റെ ആവേശത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സിനിമ താരങ്ങള്‍ക്കും ആകില്ലല്ലോ... ചിലര്‍ ബ്രസീലില്‍ പോയി നേരിട്ട് കളി കണ്ടപ്പോള്‍ മറ്റ് ചിലര്‍ വീട്ടിലെ ടിവി സ്ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കണ്ടു.
മോഹന്‍ലാല്‍ ഇത്തവണ മാരക്കാനയില്‍ പോയാണ് ഫൈനല്‍ കണ്ടത്. സംവിധായകന്‍ രഞ്ജിത്ത് നേരത്തേ തന്നെ ബ്രസീലില്‍ എത്തിയിരുന്നു. നമ്മുടെ ദിലീപും ഫഹദും കാവ്യമാധവനും മൈഥിലിയുമൊക്കെ കളികാണുന്നതിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലാലേട്ടന്‍ റിയോ ഡി ജനീറോയില്‍
മാരക്കാന സ്‌റ്റേഡിയത്തില്‍ ലാലേട്ടന്റെ സെല്‍ഫി

സ്റ്റേഡിയത്തിന് പുറത്ത്
ജര്‍മനി-അര്‍ജന്റീന ഫൈനല്‍ തുടങ്ങും മുമ്പ് മോഹന്‍ലാല്‍ സ്‌റ്റേഡിയത്തിന് പുറത്ത്.

കോപാകബാനയില്‍
കോപാകബാനയില്‍ ബ്രസൂക്കയുമായി മോഹന്‍ലാല്‍.

ഫാന്‍ ഫെസ്റ്റില്‍
കോപാകബാനയിലെ ഫാന്‍ ഫെസ്റ്റില്‍ മോഹന്‍ലാല്‍

സുരേഷ് ഗോപി
ഫുട്‌ബോള്‍ ഭ്രാന്തനായ സുരേ് ഗോപി ഈ ഫൈനല്‍ കണ്ടില്ലെങ്കിലല്ലേ അത്ഭുതം.

ദിലീപ്
ദിലീപും ഇത്തവണത്തെ ഫൈനല്‍ കണ്ടു. കളിയുടെ ആവേശവും ആശങ്കയും ഒക്കെ ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.

ഫഹദും കണ്ടു ഫൈനല്‍
യുവതാരം ഫഹദ് ഫാസിലും കളി കണ്ടെന്നാണ് തോന്നുന്നത്. കളി തീര്‍ന്ന നേരം ഫഹദിന്റെ പേജിലും മത്സരഫലം പ്രത്യക്ഷപ്പെട്ടു. ജര്‍മനിക്ക് അഭിനന്ദനവും.

കാവ്യ മാധവന്‍
പ്രിയതാരം കാവ്യമാധവന്റെ ഇഷ്ട ടീം അര്‍ജന്റീനയായിരുന്നു. ടിവിയില്‍ മെസ്സിയെ കാണിച്ചപ്പോള്‍ ഒപ്പം നിന്നൊരു ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മൈഥിലിയും കണ്ടു
മൈഥിലിയും ഇത്തവണ ഉറക്കമൊഴിച്ച് ലോകകപ്പ് ഫൈനല്‍ കണ്ടു. കളി കഴിഞ്ഞ ഉടന്‍ സ്വന്തം പേജില്‍ മത്സരഫലം പോസ്റ്റ് ചെയ്യുകയും ചെയ്തു.

രഞ്ജിത്ത്
സംവിധായകന്‍ രഞ്ജിത്ത് ബ്രീസില്‍ ലൈവ് ആയാണ് കളി കണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications