മലപ്പുറത്തെ ലോകകപ്പ് ഫുട്‌ബോള്‍ ആരവം ജില്ലാ കോടതി വളപ്പിലും, ഉദ്ഘാടനം ചെയ്തത് ജില്ലാ സെഷന്‍സ് ജഡ്ജി
മലപ്പുറം: ലോക കപ്പ് ഫുട്‌ബോള്‍ ആരവം മഞ്ചേരി ജില്ലാ കോടതി വളപ്പിലും ആഘോഷമായി നടത്തി. കോടതി വളപ്പില്‍ പ്രത്യേകം സജ്ജമാക്കി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അഭിഭാഷകരെ കൂടാതെ ജുഡീഷ്യല്‍ ഓഫീസര്‍മാരും കോടതി ജീവനക്കാരും ഗുമസ്തരും ഷൂട്ടൗട്ട് മത്സരത്തില്‍ പങ്കെടുത്തു.
റഷ്യയില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചുവടുപിടിച്ചായിരുന്നു മത്സരം. ഫൈനല്‍ മത്സരത്തില്‍ അഭിഭാഷകരുടെ ടീമിലെ അഡ്വ. നാസര്‍ പുന്നക്കണ്ടി നേതൃത്വം നല്‍കിയ ബ്രസീല്‍ ടീം 2-1 ന് പെറു ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. പ്രസിഡണ്ട് അഡ്വ. കെ സി അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ഐ കെ യൂനുസ് സലീം, സെക്രട്ടറി അഡ്വ. ഹാസിഫ് ഇഖ്ബാല്‍, ജോ. സെക്രട്ടറി അഡ്വ. മുഹമ്മദ് റാഫി, ട്രഷറര്‍ അഡ്വ. അക്ബര്‍ കോയ നേതൃത്വം നല്‍കി.

ജില്ലയില്‍ വ്യാപകമായാണ് ഫുട്‌ബോള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. സ്‌കൂളുകള്‍, ക്്‌ളബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവരാണു ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. അതോടൊപ്പംതന്നെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രവചന മത്സവങ്ങഴും വിജയിക്കുന്നവര്‍ക്ക് സമ്മാന പദ്ധതികളും നല്‍കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications