Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ മത്സരത്തിനുള്ള കര്‍ണാടക ഫുട്‌ബോള്‍ ടീമില്‍ മലപ്പുറത്തെ 13താരങ്ങള്‍

മലപ്പുറം: ദേശീയ മത്സരത്തിനുള്ള കര്‍ണാടകയുടെ ഫുട്‌ബോള്‍ ടീമില്‍ മലപ്പുറത്തെ 13താരങ്ങള്‍ അടക്കം 14 മലയാളികള്‍. 18 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടീമിലാണ് 14മലയാളികള്‍ സ്ഥാനം പിടിച്ചത്. ഗോവയില്‍വെച്ചു നടക്കുന്ന അണ്ടര്‍ 17 നയണ്‍ സൈഡ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കര്‍ണാടക ടീമിലാണ് മലയാളിതരങ്കം ഉണ്ടായത്.

ഇതില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13പേര്‍ മലപ്പുറത്തുകാരും മറ്റൊരാള്‍ പാലക്കാട്ടുകാരനുമാണ്. കുറ്റൂര്‍ കെ.എം.എച്ച്.എസ്.എസിലെ സുഹൈര്‍ ഉസ്മാനാണ് ടീം ക്യാപ്റ്റന്‍. ചെങ്കുവെട്ടി ഫാറൂഖ് സ്‌കൂളിലെ കെ. ഫയ്‌സ്, സി.കെ. അംജദ്, ഹാദി റഹ്മാന്‍. ആദില്‍. ഷിബിലി, വാഴക്കാട് ജി.എച്ച്.എസ്.എസിലെ ആദിത്യ, ഫാരിസ്, വാസില്‍, മന്‍സിബ്, കോട്ടക്കല്‍ എന്‍.എസ്.എസ് സ്‌കൂളിലെ സഹീര്‍. മുനവറലി, വളാഞ്ചേരി നെയ്‌സ് കോളജിലെ ലുക്മാന്‍ എന്നിവരാണ് മറ്റു മലപ്പുറം താരങ്ങള്‍.

football

പാലക്കാട്ടുനിന്നുള്ള മലയാളി സബീറാണ്. മലപ്പുറം സ്വദേശികളായ സി.കെ ഫസലു, മുസ്തഫ കല്ലേങ്ങല്‍ എന്നിവര്‍ പരിശീലകരും ശഫീഖ് മാനേജരുമാണ്. ടീം തിങ്കളാഴ്ച്ച വൈകിട്ട് ഗോവയിലേക്ക് പുറപ്പെടും സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ കോട്ടയത്തെ തകര്‍ത്ത് മലപ്പുറമാണ് ഇത്തവണ ചാമ്പ്യന്‍മാരായത്. വിജയിച്ച ടീം ഞായറാഴ്ച്ച വൈകിട്ട് മലപ്പുറത്ത് തിരിച്ചെത്തി. ടീമിന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.


അക്ബര്‍ സിദ്ദിഖ് നേടിയ ഇരട്ടഗോളുകളും ആല്‍ഫിന്‍ വാള്‍ട്ടറിന്റെ ഗോളുമാണ് മലപ്പുറത്തിന് വിജയമൊരുക്കിയത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളുകളും. എല്‍.എന്‍.സി.പി.യില്‍ നടന്ന ഫൈനലിന്റെ ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍രഹിതമായിരുന്നു. 60-ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്ന് ലഭിച്ച അവസരം മുതലെടുത്താണ് അക്ബര്‍ സിദ്ദിഖ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ ആല്‍ഫിന്‍ മലപ്പുറത്തിനായി ലീഡ് വര്‍ധിപ്പിച്ചു. ഇന്‍ജുറി ടൈമില്‍ ഗോളിയുടെ പിഴവ് മുതലെടുത്ത് അക്ബര്‍ സിദ്ദിഖ് തന്റെ രണ്ടാം ഗോള്‍ നേടി.

പാലക്കാടിനെ 2-5ന് പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാംസ്ഥാനം നേടി. മികച്ച ഗോള്‍ കീപ്പറായി മലപ്പുറത്തിന്റെ മുഹമ്മദ് അസ്ഹറും പ്രതിരോധനിരക്കാരനായി തിരുവനന്തപുരത്തിന്റെ ലിജോയും മിഡ്ഫീല്‍ഡറായി കോട്ടയത്തിന്റെ ഗിഫ്റ്റി സി. ഗ്രേഷ്യസും മുന്നേറ്റനിരക്കാരനായി മലപ്പുറത്തിന്റെ ആല്‍ഫിന്‍ വാള്‍ട്ടറും തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Monday, November 12, 2018, 12:34 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+