മലപ്പുറത്തെ പെണ്‍പടയും ലോകകപ്പ് ആവേശത്തില്‍
മലപ്പുറം: മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധനയിലും കളിയിലും ഒട്ടും പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് മലപ്പുറത്തെ പെണ്‍പടയും. റഷ്യ ലോകകപ്പിന്റെ ആവേശം നിറച്ച് കൊണ്ട് എ.കെ.എം സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ സ്‌കൂള്‍ അധ്യാപികമാര്‍ വീറോടെ മത്സരിച്ചു. അധ്യാപികമാര്‍ ബ്രസീല്‍ അര്‍ജന്റീന ജെഴ്‌സി അണിഞ്ഞ് മത്സരത്തിന് ഇറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ മത്സരം വളരെ ആവേശത്തോടെ വരവേറ്റത്.സുധ ടീച്ചറുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും, അശ്വതി ടീച്ചറുടെ നേതൃത്വത്തില്‍ ബ്രസീലും കളങ്ങിറങ്ങിയ മത്സരത്തില്‍ സ്‌കോര്‍ (11) സമനിലയില്‍ അവസാനിച്ചു.സമീര്‍ മങ്കട കളി നിയന്ത്രിച്ചു. മത്സരം പ്രന്‍സിപ്പാള്‍ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, കെ.മറിയ ടീച്ചര്‍, എന്നിവര്‍ ചടങ്ങില്‍ സംബദ്ധിച്ചു. അധ്യാപകരായ കെ നികേഷ്, വി പ്രദീപ്, കെ.ജൗഹര്‍, വി സജാദ്, എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും രംഗത്തിറങ്ങിയിരുന്നു. ഹൈസ്‌കൂളിലെ ഓരോ ഡിവിഷനും അവര്‍ക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാല്‍ ടീം സ്പിരിറ്റോടെ ക്ലാസ് മുറികള്‍ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വര്‍ണബലൂണുകളും നിറഞ്ഞപ്പോള്‍ ആവേശം മൂത്തു.

നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്‌കൂള്‍ വിട്ടാല്‍ ഫുട്‌ബോള്‍ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകള്‍'സ്വന്തം രാജ്യ'ത്തിന്റെ ജഴ്‌സി ധരിച്ച് കളത്തിലിറങ്ങിയപ്പോള്‍ ഗാലറിയില്‍ ആവേശം മുറുകി. റഫറിമാരും ലൈന്‍ അമ്പയര്‍മാരും പരിശീലനം നേടിയ കുട്ടികള്‍ തന്നെയായിരുന്നു. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലൈ 15നു തന്നെ സെന്റ് മേരീസിലും ഫൈനല്‍ തകര്‍ക്കും.വിജയികള്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകന്‍ കെ.എസ്.സിബിയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടം ആവേശത്തിമിര്‍പ്പിലാണ്. പ്രവചനമത്സരവും ഫുട്‌ബോള്‍ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications