Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ത്രില്ലറില്‍ യുനൈറ്റഡ്... ചെല്‍സിയെ വീഴ്ത്തി, രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ സണ്‍ഡേയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ത്രസിപ്പിക്കുന്ന വിജയം. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെയാണ് ആവേശകരമായ പോരാട്ടത്തില്‍ യുനൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കൊമ്പുകുത്തിച്ചത്. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു യുനൈറ്റഡ് ജയത്തിലേക്ക് പൊരുതിക്കയറിയത്. ലീഗിലെ മറ്റൊരു കളിയില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെ മറികടന്നു.

1

32ാം മിനിറ്റില്‍ ബ്രസീലിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വില്ല്യനിലൂടെയാണ് യുനൈറ്റഡിനെതിരേ ചെല്‍സി അക്കൗണ്ട് തുറന്നത്. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ റൊമേലോ ലുക്കാക്കുവിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. 75ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസ്സി ലിന്‍ഗാര്‍ഡിന്റെ വകയായിരുന്നു യുനൈറ്റഡിന്റെ വിജയഗോള്‍. ലുക്കാക്കുവിന്റെ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ ലിന്‍ഗാര്‍ഡ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഡെവിള്‍സ് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാമതുള്ള ലിവര്‍പൂളിനു മേല്‍ യുനൈറ്റഡിനു രണ്ടു പോയിന്റിന്റെ ലീഡുണ്ട്.

2

സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കു സെവിയ്യയെ മുക്കി. അന്റോണിയയോ ഗ്രീസ്മാന്റെ ഹാട്രിക്കാണ് അത്‌ലറ്റികോയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. അവസാന അഞ്ചു മിനിറ്റിനിടെയാണ് സെവിയ്യ രണ്ടു ഗോളും മടക്കിയത്. മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ 2-1ന് റയല്‍ സോസിഡാഡിനെയും അത്‌ലറ്റക് ബില്‍ാബാവോ ഇതേ സ്‌കോറിന് മലാഗയെയും തോല്‍പ്പിച്ചു.

3

ഇറ്റാലിയന്‍ ലീഗില്‍ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ എസി മിലാന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഎസ് റോമയെ തകര്‍ത്തു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 3-0നു മുന്‍ ചാംപ്യന്‍മാരായ മാഴ്‌സെയെ തുരത്തി.

Story first published: Monday, February 26, 2018, 10:30 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+