Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹാരാഷ്ട്ര ഡെര്‍ബിയില്‍ പണികിട്ടിയത് ബ്ലാസ്റ്റേഴ്‌സിന്! പൂനെ ജയിച്ചത് മഞ്ഞപ്പടയെ ബാധിച്ചതിങ്ങനെ

മുംബൈ: മഹാരാഷ്ട്ര ഡെര്‍ബിയില്‍ മുംബൈ സിറ്റിയെ കീഴടക്കി പൂനെ സിറ്റി എഫ് സി വിജയാരവം മുഴക്കിയപ്പോള്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാമ്പില്‍ നിരാശ തളം കെട്ടിയുണ്ടാകും. ജയത്തോടെ പൂനെ ഐ എസ് എല്‍ ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനമാണ് നഷ്ടമായത്. ഒമ്പത് മത്സരങ്ങളില്‍ പൂനെക്കൊപ്പം പന്ത്രണ്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. പൂനെയുടെ തിരിച്ചുവരവ് സെമി ബെര്‍ത്ത് തേടിയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടി തന്നെയാണ്.

നിരവധി ഗോള്‍ മുന്നേറ്റങ്ങള്‍ കണ്ട പോരില്‍ എണ്‍പത്തൊമ്പതാം മിനുട്ടിലാണ് യുഗെന്‍സന്‍ ലിംഗ്‌ദോ പൂനെക്ക് ഐ എസ് എല്ലില്‍ ജീവശ്വാസം നല്‍കിയത്. നന്നായി കളിച്ചിട്ടും ഗോള്‍ നേടാനാകാതെ മുംബൈ വലഞ്ഞു.

punecityfc

ലോംഗ് ബോളുകള്‍ നല്‍കിയ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ മുംബൈ കളം നിറഞ്ഞു നിന്നു. ഫോര്‍ലാന്റെ ഒരു ബോക്‌സ് ഷോട്ട് ഗോളിയുടെ കാലില്‍ തട്ടിത്തെറിക്കുകയും ചെയ്തു. ഫോര്‍ലാന്റെ മറ്റൊരു ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ച് പോസ്റ്റില്‍ തട്ടിമടങ്ങുന്നതിനും മുംബൈ ഫുട്‌ബോള്‍ അരീന സാക്ഷ്യം വഹിച്ചു.

അവസരങ്ങള്‍ പാഴാക്കിയതാണ് തോല്‍വിക്ക് കാരണമെന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി പറഞ്ഞു. ഗോളവസരങ്ങള്‍ പാഴാക്കിയിട്ട്, ടീം നന്നായി കളിച്ചിട്ടും ജയിച്ചില്ല എന്ന് പരിതപിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഛേത്രി പറഞ്ഞു. തോറ്റെങ്കിലും പത്ത് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം നിലനിര്‍ത്തി.

Story first published: Friday, November 11, 2016, 8:51 [IST]
Other articles published on Nov 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+