Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ കൈവിട്ടു; ഇനി യൂസഫലിയുടെ ലുലു ഗ്രൂപ്പിന് സ്വന്തം

ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് സച്ചിൻ,ഇനി ഉടമസ്ഥർ ഇവർ

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവന്‍ ഓഹരികളും എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈയ്യിലുണ്ടായിരുന്ന 20 ശതമാനം ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും ലുലു ഗ്രൂപ്പ് വാങ്ങും. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് ഓഹരിക്കൈമാറ്റം നടക്കുന്നത്.

kerala-blasters

ഇതോടെ, കേരള ടീമിന്റെ ആരാധകര്‍ക്ക് ആവേശവുമായി സച്ചിനെ ഇനി സ്‌റ്റേഡിയത്തില്‍ കാണാന്‍ കഴിയില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രമോഷന്‍ പരിപാടികളും സച്ചിന്‍ എത്തിയേക്കില്ല. സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നതോടെ കൂടുതല്‍ മികച്ച താരങ്ങള്‍ ടീമിലെത്തിയേക്കുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഫുട്‌ബോളിന്റെയും വളര്‍ച്ചയ്ക്കും ഇത് ഗുണകരമായേക്കും.

2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹഉടമയാണ്. പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേര്‍ന്നാണ് ടീമിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും എത്തിയിരുന്നു. പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്‌ളൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് പുതിയ ഓഹരി ഉടമകളെ കണ്ടെത്തിയത്. എന്നാല്‍, കഴിഞ്ഞ സീസണില്‍തന്നെ സച്ചിന്‍ ടീമിനെ കൈയ്യൊഴിയുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ വൈകിയതോടെയാണ് ഇത് നീണ്ടുപോയത്.

Story first published: Sunday, September 16, 2018, 9:38 [IST]
Other articles published on Sep 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+